ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത്/എന്റെ ഗ്രാമം
ഓണക്കൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ.
മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട പഞ്ചായത്തിലാണ് ഓണക്കൂർ സ്ഥിതി ചെയ്യുന്നത് . പിറവം ആണ് അടുത്തുള്ള പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നുപോകുന്നു. ഓണക്കൂറിൽ സ്ഥിതി ചെയ്യുന്ന ചെക്ക് ഡാം ആണ് ഊരാനാട്ടു ചിറ .
ആരാധനാലയങ്ങൾ
ഓണക്കൂർ ദേവി ക്ഷേത്രം
സെഹിയോൻ പള്ളി
പാണ്ഡിയൻപാറ ക്ഷേത്രം
ഓണക്കൂർ പള്ളി
പ്രശസ്തർ
ജോർജ് ഓണക്കൂർ ( നോവലിസ്റ്റ് , കഥാകാരൻ )
ഓണക്കൂർ ശങ്കര ഗണകൻ
ഓണക്കൂർ പൊന്നൻ
ജനസംഖ്യാശാസ്ത്രം
2001 - ലെ ഇന്ത്യ സെൻസെസ് പ്രകാരം 12157 ജനങ്ങളിൽ 6151 പുരുഷന്മാരും 6006 സ്ത്രീകളുമാണുള്ളത് .