ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി/എന്റെ ഗ്രാമം
ബാലുശ്ശേരി
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് പട്ടണത്തിൽ നിന്നും 25 കിലോമീറ്റർ വടക്കുകിഴക്കായി കിടക്കുന്ന ഒരു കൊച്ചു പട്ടണമാണ് ബാലുശ്ശേരി. രാമായണത്തിലെ “ബാലി” തപസ്സു ചെയ്ത സ്ഥലമായതിനാൽ “ബാലുശ്ശേരി” എന്ന പേരു ലഭിച്ചെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാനപാതയിൽ കൊയിലാണ്ടിക്കും താമരശ്ശേരിക്കും മദ്ധ്യത്തിലുള്ള പ്രധാന പട്ടണമാണ് ബാലുശ്ശേരി.
ബാലുശ്ശേരിയിലെ സർക്കാർ സ്ഥാപനങ്ങൾ
- സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് ഓഫീസ്, ഹൈസ്കൂൾ റോഡ്
- ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ബാലുശ്ശേരി
- ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരി
- ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോക്കല്ലൂർ
- കൃഷി ഭവൻ ബാലുശ്ശേരി ( പറമ്പിൻ മുകൾ )
- മൃഗാശുപത്രി ബാലുശ്ശേരി ( വട്ടോളി ബസാർ
- ) ആയുർവേദ ആശുപത്രി (പനായി)
- വില്ലേജ് ഓഫീസ് ബാലുശ്ശേരി ( പറമ്പിൻ മുകൾ )
- താലൂക്ക് ആശുപത്രി ബാലുശ്ശേരി
- പോസ്റ്റോഫീസ് ബാലുശ്ശേരി
- സബ് റജിസ്റ്റർ ഓഫീസ്.
- ട്രെഷറി ബാലുശ്ശേരി
- പൊലീസ് സ്റ്റേഷൻ
- ആദർശ സംസ്കൃത വിദ്യാപീഠം