പൈങ്ങളം (ചെറുകര)

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കരൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലാണ് പൈങ്ങളം ഗ്രാമം സ്ഥിതിചെയ്യുന്നത്. മണ്ണിനോട് പടവെട്ടിയ കർഷകരാൽ സമൃദ്ധമായ ഒരു കാർഷിക ഗ്രാമമാണിത്. മീനച്ചിലാറിന്റെ കരുതലിൽ കേരവൃക്ഷങ്ങളും റബ്ബർ മരങ്ങളും സ്വാഗതം ചെയ്യുന്ന ഹരിതഭൂമി. പാലാ നഗരത്തിൽ നിന്നും 7 കിലോമീറ്റർ മാറി, പാലാ - വൈക്കം റോഡിനോട് ചേർന്നാണ് പൈങ്ങളം (ചെറുകര) ഗ്രാമം സ്ഥിതി ചെയ്യുന്നത്.