സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം/എന്റെ ഗ്രാമം
ദൃശ്യരൂപം
പൈങ്ങളം (ചെറുകര)
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കരൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലാണ് പൈങ്ങളം ഗ്രാമം സ്ഥിതിചെയ്യുന്നത്. മണ്ണിനോട് പടവെട്ടിയ കർഷകരാൽ സമൃദ്ധമായ ഒരു കാർഷിക ഗ്രാമമാണിത്. മീനച്ചിലാറിന്റെ കരുതലിൽ കേരവൃക്ഷങ്ങളും റബ്ബർ മരങ്ങളും സ്വാഗതം ചെയ്യുന്ന ഹരിതഭൂമി.