വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48047 (സംവാദം | സംഭാവനകൾ) (→‎പൊതു സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വണ്ടൂർ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്ക് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടൂർ.

നാലു ഭാഗത്തേക്ക് പാതയുള്ള ഒരു കവലയാണ് ഗ്രാമത്തിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിക്കുകയാണെങ്കിൽ, അടുത്തുള്ള റെയിൽവേ സ്റ്റേഷനായ വാണിയമ്പലത്തിൽ എത്തും. ഈ കവലയുടെ പടിഞ്ഞാറ് ഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിൽ കൂടെ പോവുകയാണെങ്കിൽ മഞ്ചേരി എത്തുന്നതാണ്. ഈ കവലയുടെ വടക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ നിലമ്പൂർ എത്തുകയും, തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ പെരിന്തൽമണ്ണ എത്തുകയും ചെയ്യും. ''ചെരിച്ചുള്ള എഴുത്ത്

ഭൂമിശാസ്ത്രം

വണ്ടൂർ ഗ്രാമം ചാലിയാർ നദിയുടെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത്, മലപ്പുറം ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് 24 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്നു. 2011ലെ കണക്ക് പ്രകാരം വണ്ടൂരിൽ ജനസംഖ്യ 50,973 ആണ്. വണ്ടൂരിലൂടെ കടന്നുപോകുന്ന പ്രധാന സ്റ്റേറ്റ് ഹൈവേ, 73 ആണ്. കടൽപ്പരപ്പിൽ നിന്നും 48 മീറ്റർ ഉയരത്തിൽ ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. പൊതുവേ ട്രോപ്പിക്കൽ മൺസൂൺ കാലാവസ്ഥയാണ് ഇവിടെയുള്ളത്. പൊതുവേ ഇവിടെ ജൂൺ ജൂലൈ മാസങ്ങളിൽ നല്ല മഴ ലഭിക്കും.

പൊതു സ്ഥാപനങ്ങൾ

വിഎംസി ജിഎച്ച്എസ്എസ് വണ്ടൂർ, ജിഎച്ച്എസ്എസ് വണ്ടൂർ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി ഗ്രേസ് പബ്ലിക് സ്കൂൾ, വണ്ടൂർ പോലീസ് സ്റ്റേഷൻ, മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ്, വണ്ടൂർ ഓർഫനേജ് സ്കൂൾ, ജാമിയ വഹാബിയ അറബിക് കോളേജ്, അമ്പലപ്പടി ലൈബ്രറി, കേരള വാട്ടർ അതോറിറ്റി. വിമൻസ് ഇസ്ലാമിക ആർട്സ് ആൻഡ് സയൻസ് കോളേജ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വണ്ടൂർ പോസ്റ്റ് ഓഫീസ് എക്സലന്റ് പി എസ് സി കോച്ചിംഗ് സെൻറർ ഗുരുകുലം വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പി എസ് സി കോച്ചിംഗ് സെൻറർ പ്രഭാത യുവജന സംഘം ലൈബ്രറി ഓട്ടൻ ഇംഗ്ലീഷ് സ്കൂൾ.