പുതൂർ

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ അട്ടപ്പാടി എന്ന ആദിവാസി സമൂഹത്തിലെ ഒരു ഗ്രാമം അല്ലെങ്കിൽ ഒരു ആദിവാസി ഊര് ആണ് പുതൂർ.


പാലക്കാട് KSRTC സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് കയറി ഏകദേശം 80 കി.മി. ദൂരം സഞ്ചരിച്ചാൽ രണ്ടര മണിക്കൂർ കൊണ്ട് അട്ടപ്പാടിയിലെ കോട്ടത്തറ എന്ന സ്ഥലത്തു എത്തിച്ചേരുന്നു. പാലക്കാട് KSRTC സ്റ്റാൻഡിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള ആനക്കട്ടി ബസ് സർവീസ് കുറവായതിനാൽ പാലക്കാടു നിന്നും മണ്ണാർക്കാട് വന്നിട്ട് അവിടെ നിന്നും ആനക്കട്ടി ബസ് കേറാവുന്നതാണ്. പാലക്കാട് സ്റ്റാൻഡിൽ നിന്നും മണ്ണാർക്കാട് ബസ് കേറി ഏകദേശം 37 കി. മി. ദൂരം സഞ്ചരിച്ചാൽ 5o മിനുട്ട് കൊണ്ട് മണ്ണാർക്കാട് സ്റ്റാൻഡിൽ എത്താം.  അവിടെ നിന്നും ആനക്കട്ടി ബസ് നമുക്ക് കിട്ടുന്നതാണ്. മണ്ണാർക്കാട് സ്റ്റാൻഡിൽ നിന്നും ആനക്കട്ടി ബസ് കേറിയാൽ ഏകദേശം 44 കി.മി. ദൂരം പിന്നിട്ടു കോട്ടത്തറ എന്ന സ്ഥലത്തു എത്താം. തുടർന്ന് കോട്ടത്തറ എന്ന സ്ഥലത്തു നിന്നും പുതൂർ ബസ് കേറിയാൽ ഏകദേശം 10 കി.മി. ദൂരം സഞ്ചരിച്ചു അര മണിക്കൂർ കൊണ്ട് പുതൂർ ഗ്രാമത്തിലേക്ക് എത്തിച്ചേരാം.