ഗവ. യു പി എസ് കൊഞ്ചിറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊഞ്ചിറ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വെമ്പായം പഞ്ചായത്തിൽ കന്യാകുളങ്ങരക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കൊഞ്ചിറ .ഗ്രാമത്തിന്റെ വടക്ക് വാമനപുരവും പടിഞ്ഞാറ് കഴക്കൂട്ടവും തെക്ക് തിരുവനന്തപുരവും കിഴക്ക് കിളീമാനൂർ എന്നീ പ്രദേശങ്ങളുമാണ് .തലസ്ഥാനനഗരിയിൽ നിന്നും വെറും 19 കി.മീ മാത്രമാണ് ഈ സ്ഥലത്തേക്കുള്ള ദൂരം .പ്രകൃതിരമണീയമായ നിരവധി സ്ഥലങ്ങൾ നമുക്ക് ഈ ഗ്രാമത്തിൽ കാണാൻ കഴിയും . ഈ പ്രദേശത്തെ കുറിച്ച് നമുക്ക് കൂടുതൽ വിവരങ്ങൾ മനസിലാക്കാം

ക്ഷീരോൽപ്പാദന സഹകരണ സംഘം


തിരുവനന്തപുരത്തുനിന്നും 19 കി.മീ സഞ്ചരിച്ചു കന്യാകുളങ്ങര എന്ന സ്ഥലത്തു നിന്നും 3 കി .മീ ഉള്ളിലോട്ടുള്ള പോയാൽ ഈ കൊച്ചു ഗ്രാമത്തിൽ എത്താം .കിളിമാനൂരിൽ നിന്നും 20 km സഞ്ചരിച്ചു കന്യാകുളങ്ങരയിൽ എത്തിയും ഈകൊച്ചുഗ്രാമത്തിലേക്ക് കടക്കാവുന്നതാണ് .

പൊതുസ്ഥാപനങ്ങൾ

  • കൊഞ്ചിറ   ഗ്രാമോദ്ധാരണ ഗ്രന്ഥശാല
  • സാമൂഹികാരോഗ്യ കേന്ദ്രം
  • സർക്കാർ മാതൃകാ  ഹോമിയോപ്പതി  ഡിസ്‌പെൻസറി
  • കൊഞ്ചിറ  ക്ഷീരോൽപ്പാദന  സഹകരണ സംഘം


  • വെമ്പായം  ഗ്രാമപഞ്ചായത്
  • വെമ്പായം  വില്ലേജ് ഓഫീസ് =====


കൊഞ്ചിറ ഗ്രാമോദ്ധാരണ ഗ്രന്ഥശാല

വിദ്യാഭ്യാസസ്ഥാപനങ്ങൾ

വെമ്പായം പ്രാദേശിക സർക്കാർ പരിധിയിൽ ജി .യു .പി. എസ്  കൊഞ്ചിറ ഉൾപ്പെടെ 18  സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകൾ സ്ഥിതി ചെയ്യുന്നു .രണ്ട്  ഹയർ സെക്കന്ററി സ്കൂളുകളും, ഒരു  ഹൈസ്കൂൾ ,ഏഴ് അപ്പർ പ്രൈമറി സ്കൂളുകളും ,എട്ട്‌  പ്രൈമറി  സ്കൂളുകളും എന്ന നിലയിലാണ് ഉള്ളത് .

ക്രമ നമ്പർ പേര് തരം സ്കൂൾ കോഡ്
1 ജി .എച് .എസ് .എസ് . നെടുവേലി ഹയർ സെക്കണ്ടറി 32140301503
2 ജി യു പി എസ് കഴുനാട് യു പി എസ് 32140600903
3 ജി എൽ പി എസ് പുങ്കുമ്മൂട്‌ എൽ പി എസ് 32140301504
4 ജി യു പി എസ് വേങ്ങോട്ടുമുക്ക് യു പി എസ് 32140600909
5 ജി എൽ പി എസ് കുറ്റിയാണി എൽ പി എസ് 32140301502
6 ജി എൽ പി എസ് ചീരണിക്കര എൽ പി എസ് 32140301401
7 ജി എൽ പി എസ് തേക്കട എൽ പി എസ് 32140301405
8 ജി എൽ പി എസ് നന്നാട്ടുകാവ് എൽ പി എസ് 32140301506
9 ജി യു പി എസ് കൊഞ്ചിറ യു പി എസ് 32140301501
10 ജി എൽ പി എസ് കന്യാകുളങ്ങര എൽ പി എസ് 32140301403
11 എൽ എം എസ് എച് എസ് എസ് വട്ടപ്പാറ ഹയർ സെക്കണ്ടറി 32140600906
12 സെന്റ് റിറ്റസ് യു പി എസ് അരുവിയോട് യു പി എസ് 32140600901
13 എൽ എഫ് എൽ പി എസ് കഴുനാട് യു പി എസ് 32140600902
14 ന്യൂ യു പി എസ് ചീരാണിക്കര യു പി എസ് 32140301402
15 ജി എൽ എം എ എൽ പി എസ് വട്ടപ്പാറ എൽ പി എസ് 32140600908
16 ജി എൽ പി എസ് വട്ടപ്പാറ എൽ പി എസ് 32140600608
17 സെന്റ് തോമസ് യു പി എസ് പോത്തൻകോഡ് യു പി എസ് 32140301505
18 ജി ബോയ്സ് എച് എസ് കന്യാകുളങ്ങര എച് എസ് 32140301404

ഭൂമിശാസ്ത്രം

ഭൂപ്രകൃതി

എഡിസൺ കുന്ന്

ഉയർന്ന പ്രദേശങ്ങളും, ചരിവു പ്രദേശങ്ങളും,. താഴ്ന്ന സമതലങ്ങളും പാറക്കെട്ടുകളുമടങ്ങിയതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. മണð ചേർന്ന മണ്ണ്, എക്കൽമണ്ണ്, ചരൽ കലർന്ന മണ്ണും ചെമ്മണ്ണും കരിമണ്ണും ആണ് പൊതുവെ കാണുന്ന മണ്ണിനങ്ങൾ.തലക്കുളങ്ങൾ, ചിറകൾ, ചെറിയ തോടുകളും കുറച്ചു കുളങ്ങളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ ജലസ്രോതസ്സ്.

പ്രധാന ജലാശയം

ശ്രദ്ധേയരായ വ്യക്തികൾ

  • ജോൺ വി സാമൂവൽ ഐ എ എസ്
ജോൺ വി സാമൂവൽ‍‍‍‍‍‍

ആലപ്പുഴ ജില്ലാകളക്ടറായ. ജോൺ വി സാമുവൽ ഐ എ എസ് , കൊ‍ഞ്ചിറ ഗവൺമെൻറ് യു പി സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളത് . കൊഞ്ചിറ സ്വദേശിയായ ഇദ്ദേഹം 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.

  • നിസാമുദ്ദീൻ ഐ എ എസ്

മഹാത്മ ഗാന്ധി നാഷണൽ എംപ്ളോയിമെൻറ് ഗ്യാരൻറി സ്കീം സ്റ്റേറ്റ് മിഷൻ ഡയറക്ടറായ നിസാമുദ്ദീൻ ഐ എ എസ് കൊഞ്ചിറ സ്വദേശിയാണ്. ഇദ്ദേഹം തിരുവനന്തപുരം ജില്ലയിലാണ് നിലവിൽ സേവനം അനുഷ്ഠിക്കുന്നത്.