ഗവ. യു പി സ്കൂൾ, വെള്ളിയാകുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

  വെള്ളിയാകുളം, വാരനാട്

ആലപ്പുഴ ജില്ലയിലെ ചേർത്തല  താലൂക്കിൽ തണ്ണീർമുക്കം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളിയാകുളം .

ഭൂമിശാസ്ത്രം

കൊക്കോതമംഗലം വില്ലേജിലെ വാരനാട് കരപ്രദേശത്താണ് വെള്ളിയാകുളം സ്ഥിതി ചെയ്യുന്നത്.ചേർത്തല ടൗണിൽ നിന്ന് നാലു കിലോമീറ്റർ കിഴക്കു ഭാഗത്താണ് വെള്ളിയാകുളം എന്ന കൊച്ചു ഗ്രാമം .കിഴക്കോട്ടു സഞ്ചരിച്ചാൽ തണ്ണീർമുക്കം ബണ്ടിൽ എത്താം .കോട്ടയത്തേക്കും ആലപ്പുഴയിലേക്കും ഉള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലമാണ് തണ്ണീർമുക്കം .

പൊതുസ്ഥാപനങ്ങൾ

  • ജി യു പി എസ് വെള്ളിയാകുളം
    gups velliyakulam
  • തണ്ണീർമുഖം ബണ്ട്
    thaneermukham bund
  • കൃഷിഭവൻ ,വെള്ളിയാകുളം
    krishibhavan,velliyakulam
  • ഗവ .ആയുർവേദ ഡിസ്‌പെൻസറി ,വെള്ളിയാകുളം
    govt.ayurveda dispensory
  • വഴിയിടം വഴിയോര വിശ്രമ കേന്ദ്രം ,തണ്ണീർമുഖം ഗ്രാമ പഞ്ചായത്ത്
    vazhiyidam,thannermukham
  • വെള്ളിയാകുളം

ആരാധനാലയങ്ങൾ

  • വാരനാട് ദേവീക്ഷേത്രം
  • സെൻ്റ് തോമസ് ചർച്ച്, കൊക്കോതമംഗലം

സ്മാരകങ്ങൾ

പ്രമുഖ വ്യക്തികൾ

പ്രശസ്ത നാദസ്വരവിദ്വാനാണ് തിരുവിഴ ജയശങ്കർ. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത തിരുവിഴയിൽ ഒരു അമ്പലവാസി കുടുംബത്തിലാണ് ജയശങ്കർ ജനിച്ചത്. പാരമ്പര്യമായി നാദസ്വരവിദ്വാന്മാരുടെ കുടുംബമാണ് അദ്ദേഹത്തിന്റേത്. നാഗസ്വര വിദ്വാനായിരുന്ന പിതാവ് തിരുവിഴ രാഘവപണിക്കരിൽ നിന്നു തന്നെയാണ് അദ്ദേഹം നാഗസ്വര വാദനത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയതു്.

ചിത്രശാല