എഫ്.എച്ച്.എസ് മ്ലാമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anila PJose (സംവാദം | സംഭാവനകൾ) (' == '''മ്ലാമല''' == ==== ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ് മ്ലാമല എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങളാൽ സമൃദ്ധമാണ് ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മ്ലാമല

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ് മ്ലാമല എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങളാൽ സമൃദ്ധമാണ് ഈ മനോഹര ഗ്രാമം.കോട്ടയം ജില്ലയിൽ നിന്ന് മ്ലാമല എന്ന ഗ്രാമത്തിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത് 1940 ആരംഭത്തിലാണ്.കുട്ടിക്കാനം-കുമളി റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് വണ്ടിപ്പെരിയാറിൽ നിന്നും മ്ലാമലയിലേക്ക് റോഡ് മാർഗ്ഗം ഉള്ളതാണ്. കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ ചപ്പാത്തിൽ നിന്നും മ്ലാമലയിലേക്ക് റോഡ് മാർഗ്ഗം ഉണ്ട്.