ഹിന്ദി 18248

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('ഹിന്ദി ക്ലബ് രൂപികരണം ... ................................ 1. 7 2023 ന് സ്കൂളിൽ ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. പ്രസ്തുത പരിപാടി എച്ച് എം  ഉഷാദേവി ടീച്ചറുടെ അധ്യക്ഷതയിൽ ഹിന്ദി റിട്ടയേഡ് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ് രൂപികരണം

... ................................

1. 7 2023 ന് സ്കൂളിൽ ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. പ്രസ്തുത പരിപാടി എച്ച് എം  ഉഷാദേവി ടീച്ചറുടെ അധ്യക്ഷതയിൽ ഹിന്ദി റിട്ടയേഡ് അധ്യാപിക പി. സുധർമ ടീച്ചർ  ഉദ്ഘാടനം നിർവഹിച്ചു.  പരിപാടിയിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ  എളുപ്പമാക്കാൻ വർക്ക് ബുക്കുകൾ വിതരണം ചെയ്തു

   

2. ജൂലൈ 31 പ്രേംചന്ദ് ജയന്തി ദിനം

............................................................

2003/2024 അധ്യയന വർഷത്തെ പ്രേംചന്ദ് ജയന്തി ദിനാഘോഷം ഹിന്ദി സീനിയർ അധ്യാപകൻ സുരേഷ് രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു. അന്നേദിവസം ഹിന്ദി അസംബ്ലി നടത്തുകയും കുട്ടികൾക്ക്  പ്രേംചന്ദ് ദിന സന്ദേശംനൽകുകയും ചെയ്തു.തുടർന്ന് പോസ്റ്റർ രചന മത്സരവും, ക്വിസ് മത്സരവും നടത്തുകയും  വിജയികൾക്ക് എച്ച് എം ഉഷാദേവി ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു


3.. ജനുവരി 10 ലോക ഹിന്ദി ദിനം

,.........................................................

ലോക ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂളിൽപോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അന്ന് നടന്ന ഹിന്ദി അസംബ്ലിയിൽ 6 E ക്ലാസിലെ ആദി തീർത്ത ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണം നടത്തി. വിവിധ മത്സര വിജയികൾക്ക് എച്ച് എം ഉഷാദേവി ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു


ഹിന്ദി പഠനോത്സവം

........................................

2023/2024 അധ്യയന വർഷത്തെ ഹിന്ദി പഠനോത്സവം ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായിസംഘടിപ്പിച്ചു.ജൂൺ മുതലുള്ള പാഠപുസ്തകവുമായി ബന്ധപ്പെട്ട എല്ലാ പഠന പ്രവർത്തനങ്ങളും പ്രദർശിപ്പിച്ചു. കുട്ടികൾ അവരവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് അവതരിപ്പിച്ചു. ഇതിനോട് അനുബന്ധിച്ച് ഹിന്ദി സ്റ്റേജ് പരിപാടികളും  നടന്നു. അതിൽ അടഭാഗവുമായി ബന്ധപ്പെട്ട സ്കിറ്റ്, ഗ്രൂപ്പ് ഡാൻസ്,  ഗ്രൂപ്പ്‌ സോങ് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു

"https://schoolwiki.in/index.php?title=ഹിന്ദി_18248&oldid=2467137" എന്ന താളിൽനിന്ന് ശേഖരിച്ചത്