ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/എന്റെ ഗ്രാമം
ദൃശ്യരൂപം
പട്ടത്താനം
കൊല്ലം "പട്ടത്താനം" എന്ന സ്ഥലനാമം ആഢ്യത്വവും പ്രൗഡിയും പഴമയും പാരമ്പര്യവുംമെല്ലാം നിഴലിക്കുന്ന ഒരു സ്ഥലനാമമാണ്.ഏതൊരു ദേശത്തിന്റെതായാലും, നാടിന്റെതായാലും ആ നാടിന്റെ പൈത്യകം,പാരമ്പര്യം,സാമൂഹികവും,ഭൂമിശാസ്ത്രപരവും,ഭാഷാപരവുമായ സവിശേഷതകളെല്ലാം അന്തർലീനമായ സ്ഥലം.കൊല്ലം പട്ടണത്തിന്റെ ഹ്യദയതാളമായിരിക്കുന്ന സ്ഥലം;പട്ടണത്തോട് തൊട്ടുരുമ്മി നിൽക്കുന്ന സ്ഥലം;തുറമുഖ പട്ടണത്തിന്റെ സ്പന്ദനങ്ങൾ സ്വന്തം സ്പന്ദനമായി മാറിയ സ്ഥലം.