സി.എം.എസ്. എച്ച്.എസ്. കാനം/എന്റെ ഗ്രാമം
കാനം
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലുള്ള ഒരു ഗ്രാമമാണ് കാനം. "പന്നഗംതോട്" എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതോട് കാനത്തിൽ നിന്നാണു രൂപം
കൊള്ളുന്നത് വാഴൂർ വില്ലേജിലെ കങ്ങഴ മുറിയിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.
പഴയ കാലത്ത് ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം. പറപ്പള്ളി, പയ്യമ്പള്ളി, ചെറുകാപ്പള്ളി തുടങ്ങിയവ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാശ്ശേരി എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു.വിത്തു തേങ്ങകൾക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം.
പ്രശസ്തരായ കാനം സ്വദേശികൾ
"കാനം കുട്ടികൃഷ്ണൻ" എന്ന തൂലികനാമത്തിൽ "മുരളി" എന്ന കവിതാ സമാഹരം പ്രസിദ്ധീകരിച്ച ടി.കെ. കൃഷ്ണൻ നായരാണ് കാനത്തിലെ ആദ്യ സാഹിത്യകാരൻ.1950-60കളിൽ ആഴ്ചപ്പതിപ്പുകളിൽ തുടർനോവലുകൾ എഴുതിയിരുന്ന കാനം ഇ.ജെ. ഫിലിപ്പ് മറ്റൊരു പ്രശസ്തസാഹിത്യകാരനാണ്. അന്റാർട്ടിക്കയിൽ ആദ്യമായി പോയി യാത്രാവിവരണം (പെൻഗ്വിൻ ബുക്സ്) എഴുതിയ സുരവി, റിഷി എന്നീ കുട്ടികൾ ഇവിടത്തുകാരാണ്.