ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/എന്റെ ഗ്രാമം
കിളിമാനൂർ
തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ് താലൂക്കിലെ ഒരു പട്ടണമാണ് കിളിമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ് സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.
കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ് പുതിയകാവ്. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്.
ഭൂമിശാസ്ത്രം
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 45062 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ
• ടെലിഫോൺ |
695601, 695614
+0470 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കിളിമാനൂർ കൊട്ടാരം |
പൊതുമേഖലാ സ്ഥാപനങ്ങൾ
- പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്
- കിളിമാനൂർ ഗ്രാമപഞ്ചായത്ത്