ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ/എന്റെ ഗ്രാമം
കുറ്റിച്ചിറ
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ആണ് കുറ്റിച്ചിറ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമം കോഴിക്കോട് കോർപറേഷന്റെ പരിധിയിലാണ് .ഈ പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു .ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ മിഷ്കാൽ മസ്ജിദ് , കുറ്റിച്ചിറ കുളം , മുച്ചുണ്ടി മസ്ജിദ് എന്നിവയാണ് .തടി കൊണ്ട് നിർമ്മിച്ച മിഷ്കാൽ പള്ളിക്ക് ആദ്യ കാലത്തു അഞ്ച് നിലകളുണ്ടായിരുന്നു .ഇപ്പോൾ മിഷ്കാൽ പള്ളിക്കു നാലു നിലകളാണ് ഉള്ളത്.
ഭൂമിശാസ്ത്രം
കുറ്റിച്ചിറ പ്രദേശത്തിന്റെ ഏകദേശ അതിർത്തികൾ പടിഞ്ഞാറ് അറബിക്കടൽ ,തെക്കു കല്ലായി നദി ,,വടക്കു വെള്ളയിൽ ,കിഴക്കു കോഴിക്കോട് നഗരം എന്നിവയാണ്.
പ്രധാന സ്ഥലങ്ങൾ
- മിഷ്കാൽ മസ്ജിദ്
- കുറ്റിച്ചിറ കുളം
- മുച്ചുണ്ടി മസ്‌ജിദ്