ജി.എച്.എസ്.എസ് കുമരനെല്ലൂർ/എന്റെ ഗ്രാമം
കുമരനെല്ലൂർ
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പടിഞ്ഞാറെ അതിരിലായി മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ് കുമരനെല്ലൂർ. കുമരനെല്ലൂരിന് അഞ്ചുകിലോമീറ്റർ തെക്കുകിഴക്കായി പാലക്കാട് ജില്ലയിലെ കപ്പൂരും അഞ്ചുകിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി മലപ്പുറം ജില്ലയിലെ എടപ്പാൾ നഗരവും സ്ഥിതി ചെയ്യുന്നു.