ജിഎച്ച്എസ്എസ് ചിറ്റൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചിറ്റൂർ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയിലെ കേന്ദ്ര ഭാഗമാണ് ചിറ്റൂർ .

കൊങ്ങൻപടയുടെ നാടാണ് ചിറ്റൂർ.അണിക്കോട് , കച്ചേരിമേട് എന്നിങ്ങനെ രണ്ടു പ്രധാന ഭാഗങ്ങൾ ചേർന്നതാണ് എന്റെ ചിറ്റൂർ .ചിറ്റൂർ പുഴയും തോടും കനാലുമെല്ലാം എന്റെ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു .

ഭൂമിശാസ്ത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ചിറ്റൂർ‍. ചിറ്റൂർ പുഴയ്ക്ക് ശോകനാശിനി എന്നും പേരുണ്ട്. സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ പൊള്ളാച്ചി വഴി. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽ‌പ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. ആലത്തൂരാണ് ലോക്‌സഭാമണ്ഡലം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എച് എസ് എസ് ചിറ്റൂർ
  • ജി വി ജി എച് എസ് എസ് ചിറ്റൂർ
  • ചിറ്റൂർതത്തമംഗലം നഗരസഭ
  • ഫയർ ഫോഴ്സ് കാര്യാലയം
  • ഗവർണ്മെന്റ് കോളേജ് ചിറ്റൂർ

ആരാധനാലയങ്ങൾ

  • തിരുവാലത്തൂർ ക്ഷേത്രം
  • ചിറ്റൂർക്കാവ്‌
  • വടകരപ്പള്ളി

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച് എസ് എസ് ചിറ്റൂർ
  • ജി വി ജി എച് എസ് എസ് ചിറ്റൂർ
  • ഗവർണ്മെന്റ് കോളേജ് ചിറ്റൂർ
  • ജി യു പി എസ് തത്തമംഗലം