ഗവ യു പി എസ് വിതുര/എന്റെ ഗ്രാമം
വിതുര
കേരളത്തിലെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് 37 കിലോമീറ്റർ അകലെയുള്ള പട്ടണമാണ് വിതുര . പശ്ചിമഘട്ടം (സഹ്യാദ്രി) ചുറ്റി സ്ഥിതി ചെയ്യുന്ന വിതുരയിൽ മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും കാണപ്പെടുന്നു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ ക്യാമ്പസ് ഇവിടെ കാണപ്പെടുന്നു.
നിരവധി റബ്ബർ തോട്ടങ്ങൾ ഇവിടെ കാണപ്പെടുന്നു. പൊൻമുടി, പേപ്പാറ അണക്കെട്ട്, മീൻമുട്ടി വെള്ളച്ചാട്ടം, ബോണക്കാട്, അഗസ്ത്യകൂടം എന്നിങ്ങനെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെ ഉൾപ്പെടുന്നു. 2001-ലെ സെൻസസ് ജനസംഖ്യ 26,927 ആണ്.