ഗവ.യു പി എസ് രാമപുരം /ജൈവവൈവിധ്യ ഉദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 14 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ) (' === '''ജൈവവൈവിധ്യ ഉദ്യാനം''' === ലഘുചിത്രം|സ്കൂൾ ജൈവവൈവിധ്യ ഉദ്യാനം ജീവൻെറ വൈവിധ്യമാണ് ജൈവവൈവിധ്യം.നമ്മുടെ ഭൂമിയിലുള്ള ജീവജാനങ്ങളുടെ എണ്ണം ,അവ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൈവവൈവിധ്യ ഉദ്യാനം

സ്കൂൾ ജൈവവൈവിധ്യ ഉദ്യാനം

ജീവൻെറ വൈവിധ്യമാണ് ജൈവവൈവിധ്യം.നമ്മുടെ ഭൂമിയിലുള്ള ജീവജാനങ്ങളുടെ എണ്ണം ,അവ തമ്മിലുള്ള സാദ്യശ്യങ്ങൾ , വൈജാത്യങ്ങൾ, പുനരുത്പാദന രീതികൾ,ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അനസ്ഥാഭേദങ്ങൾ, ആവാസവ്യവസ്ഥകൾ, ആകൃതി എന്നിവയുടെ ആകെ തുകയാണ് ജൈവവൈവിധ്യം എന്നു പറയാം. ഏറ്റവു വലിയ ജീവിയായ നീലത്തിമിംഗലം മാമുതൽ ഒരു മില്ലിമീറ്ററിൻെറ പത്തുലക്ഷത്തിലെന്നോളം മാത്രം വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതിൽ ഉൾപ്പെടുന്നു.

സ്കൂളിൻറെ പ്രവേശനകവാടത്തിൻെറ ഇരുവശവും സ്കൂൾ പരിസരവും ഉൾപ്പെട്ട സ്ഥലമാണ് ജൈവ വൈവിധ്യ ഉദ്യാനം ആക്കിയിരിക്കുന്നത് നെല്ലി, ഞാവൽ, മാവ്, തു‍ടങ്ങി 57 വൃക്ഷങ്ങൾ 34 കുറ്റിച്ചെടികൾ 140 ഇനം ഔഷധസസ്യങ്ങൾ ഒരു ചെറിയ .കുളം എന്നിവ  ഞങ്ങളുടെ ഉദ്യാനത്തിൽ ഉണ്ട്. കൂടാതെ ചിത്രശലഭങ്ങൾ, അണ്ണാൻ, അട്ടകൾ, ഓന്ത് മുതലായ ജീവിവർഗങ്ങളും ഉൾപ്പെടുന്നു.

പ്രീപ്രൈമറി ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ വിഷയങ്ങളും ജൈവ വൈവിധ്യ ഉദ്യാനവും മായി ബന്ധപ്പെടുത്തി ക്ലാസുകൾ നടന്നുവരുന്നു. . കുട്ടികൾക്ക് വളരെ സന്തോഷകരവും കൊച്ചു കുട്ടികൾക്ക് ഏറെ പ്രയോജനപ്രദവുമാണ്.

വിദ്യാലയത്തിൽ ധാരാളം പക്ഷികൾ വിരുന്ന്  എത്തുകയും ചെയ്തു വരുന്നു .കുട്ടികൾക്ക് ഏറ്റവും ഫലപ്രദമായ രീതിയിൽ ജൈവവൈവിധ്യത്തെ ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകൾ ഞങ്ങളുടെ സ്കൂളിൽ നടക്കുന്നുണ്ട്. വിദ്യാർത്ഥകൾ ജൈവ വൈവിധ്യ ഉദ്യാനം നിരീക്ഷിച്ച് ഉദ്യാനത്തിലെ സസ്യങ്ങളെയും ജന്തുജാലങ്ങളെയും ലിസ്റ്റ് ചെയ്യ്ത് ജൈവ വൈവിധ്യ രജിസ്റ്റർ തയാറാക്കിയിട്ടുണ്ട്.

ജൈവവൈവിധ്യ ഉദ്യാനത്തിലെ ഔഷധസസ്യങ്ങൾ

  1. തഴുതാമ
  2. തുളസി
  3. കറ്റാർവാഴ
  4. കുറുന്തോട്ടി
  5. കറിവേപ്പ്
  6. ചെമ്പരത്തി
  7. പനികൂർക്ക
  8. ആര്യവേപ്പ്
  9. തൊട്ടാവാടി
  10. കീഴാർനെല്ലി
  11. മഞ്ഞൾ
  12. ആടലോടകം
  13. കരിനൊച്ചി
  14. നറുനീണ്ടി
  15. ശംഖുപുഷ്പം
  16. തെച്ചി
  17. മന്ദാരം
  18. ചങ്ങലപരണ്ട
  19. കച്ചോലം
  20. സീതപ്പഴം
  21. മുക്കുറ്റി
  22. മൈലാഞ്ചി
  23. ആനച്ചുവടി
  24. പൂവാം കുറുന്തൽ
  25. മുരിങ്ങ
  26. അശോകം
  27. ഉഴിഞ്ഞ
  28. കയ്യോന്നി
  29. കുടങ്ങൽ
  30. ഞാവൽ
  31. നെല്ലി
  32. തുമ്പ
  33. തെങ്ങ്
  34. നിലപ്പന
  35. നീലഅമരി
  36. പപ്പായ
  37. മുത്തങ്ങ
  38. മുയൽച്ചെവിയൻ
  39. മുള
  40. വാഴ
  41. ശതാവരി