ഗവ.യു പി എസ് രാമപുരം /സയൻസ് പ്രോജക്ടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 13 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ)
പുല്ലമ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുമായി അഭിമുഖം

സയൻസ് പ്രോജക്ടുകൾ

സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി നടന്ന സയൻസ് ഫെസ്റ്റിൽ 5 മുതൽ 7 ക്ലാസുവരെയുള്ള എല്ലാ ഡിവിഷനുകളിലേയു മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ക്ലാസ്തല പ്രോജക്ട് വ്യക്തിഗതമായി തയാറാക്കി അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രോജക്ട് അവതരണം സ്കൂൾതലത്തിൽ നടന്നു. പ്രകൃതിദത്ത സൂചകങ്ങൾ കണ്ടെത്തൽ, ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ, വിത്ത് വിതരണവും അനുകൂലനവും തുടങ്ങിയ വിഷയങ്ങളിൽ പ്രോജക്ട് അവതരണം നടന്നു. സ്കൂൾതല വിജയിയായി ഏഴ് എ യിലെ ദേവിക എസ് . എ തെരഞ്ഞെടുത്തു. പ്രോജക്ടിൻെറ വിവരശേഖരണത്തിനായി പുല്ലമ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുമായി അഭിമുഖം നടത്തുകയുണ്ടായി . തുടർന്ന് ബി ആർ സി തലം പ്രോജക്ട് അവതരണം നടന്നു. വിദ്യാർത്ഥിക്ക് നൽകിയ അവതരണ സമയം ഏഴ് മിനിറ്റ് അധ്യപകന് എട്ട് മിനിറ്റുമായിരുന്നു. ശാസ്ത്രഅധ്യാപകനായ ജിതിൻ സർ അവതരിപ്പിച്ചു. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ എന്ന വിഷയം ദേവിക നനായി അവതരിപ്പിക്കുകയും ബി ആർ സി തലത്തിൽ ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ തെരഞ്ഞെടുക്കുകയും ചെയ്യ്തു. ജില്ലാതലത്തിൽ നടന്ന റസിഡൻഷ്യൽ ക്ലാസ്സുകൾ വിദ്യാർത്ഥിയിൽ പുതിയ ഒരു അനുഭവമായിരുന്നു.