എ.എൽ.പി.എസ്.തോട്ടക്കര/പ്രവർത്തനങ്ങൾ
- കുട്ടികളിലെ മികവുറ്റ പ്രവർത്തനങ്ങളും അഭിരുചികളും പരിപോഷിപ്പിക്കുന്നതിനും ഉയർന്ന ക്രിയാത്മകപ്രവർത്തനങ്ങൾക്കു വഴിയൊരുക്കുന്നതിനും സഹായകമായ പ്രവൃത്തി പരിചയ മേളകളും അനുരൂപീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നു.
- ഗണിതപഠനം ആസ്വാദ്യകരവും ആനന്ദകരവും ആയി വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഉല്ലാസ ഗണിതം ,ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
- എല്ലാ വർഷവും ഗംഭീരമായി സ്കൂൾ ലീഡർ, മറ്റ് ക്ലബ് ലീഡേഴ്സ് തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ബാലറ്റ് പേപ്പർ, പ്രചരണം, ഇലക്ഷൻ നടക്കുന്ന മാതൃകയിൽ എല്ലാം ഉൾപ്പെടുത്തിയാണ് നടത്താറുള്ളത്.
- നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും പരിചയപ്പെടുത്തിക്കൊണ്ടും പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ സാങ്കേതിക വിദ്യപഠിപ്പിക്കുന്നു.
- ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.
സ്കൂൾ സൗകര്യങ്ങൾ പ്രവർത്തനങ്ങൾ ക്ലബ്ബുകൾ ചരിത്രം അംഗീകാരം