പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/മറ്റ്ക്ലബ്ബുകൾ

22:46, 9 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcnghss (സംവാദം | സംഭാവനകൾ) (''''*അറബിക് ക്ലബ്ബ് റിപ്പോർട്ട്*''' 04 /08 /2023 (വെള്ളി) സംയുക്ത ക്ലബ്ബുകളുടെ ഔദ്യോഗിക ഉദ്ഘാടനം സമുചിതമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. എല്ലാ ക്ലബ്ബുകളും ഓരോ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

*അറബിക് ക്ലബ്ബ് റിപ്പോർട്ട്*

04 /08 /2023 (വെള്ളി) സംയുക്ത ക്ലബ്ബുകളുടെ ഔദ്യോഗിക ഉദ്ഘാടനം സമുചിതമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. എല്ലാ ക്ലബ്ബുകളും ഓരോ പരിപാടികൾ വീതം അവതരിപ്പിച്ചു .അറബിക് ക്ലബ് ഒരു സംഘഗാനം ആണ് അവതരിപ്പിച്ചത് .ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ക്ലാസ് ക്വിസ് മത്സരം നടത്തി വിജയികളായവർക്ക് സ്കൂൾതല മത്സരം നടത്തുകയും ശേഷം ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തുകയും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകുകയും .

ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി പോസ്റ്റർ നിർമ്മാണം നടത്തി.

അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ സ്കൂൾതല മത്സരം നടത്തുകയും ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ്ലം (10 E ) യെ ബി ആർ സി യിൽ വച്ചു നടന്ന സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന പതിപ്പ് തയ്യാറാക്കി. ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ചു *ഗാന്ധിയെ വരയ്ക്കൽ* മത്സരം നടത്തി.

അറബിക് ക്ലബ്ബിൻറെ കീഴിൽ 19 ഇനങ്ങളിൽ കുട്ടികളെ സബ്ജില്ലാതല കലാ മത്സരത്തിൽ പങ്കെടുപ്പിക്കുവാനും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ തേർഡ് നേടുവാനും 3 ഇനങ്ങളിൽ (അടിക്കുറിപ്പ്, തയ്യാറാക്കൽ പദനിർമ്മാണം, മുഷാഅറ ) ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാനും അവസരം ലഭിച്ചു. ആദ്യമായി അറബിക് നാടക മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും Second with A Grade നേടുവാനും ഈ വർഷം സാധിച്ചു