ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 9 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pramodoniyattu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് -2018-19

ആമുഖം

വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങളും ഉപകരണങ്ങളും സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാനായി നാം നിരന്തരം ശ്രമിക്കുകയാണ് ' ഇതിന്റെ തുടർച്ചയാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്താനായി ലിറ്റിൽ കൈറ്റ്സ്എന്ന കുട്ടികളുടെ ഐ.ടി.കൂട്ടായ്മ. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നു പോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗ്രാഫിക്സ്, അനിമേഷൻ ,സ്ക്രാച്ച്, ചൈത്തൺ, പ്രോഗ്രാമീങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് & ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഇന്റെർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരീശീലനത്തിൽ ഉൾപ്പെടുന്നത്.കൂടാതെ വിവിധ പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

സ്കൂൾ തല നിർവ്വഹണ സമിതി

20/06/2018 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജമീലത്ത് ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ഉപദേശക സമിതിയ്ക്ക് രൂപം കൊടുത്തു. പി.ടി.എ പ്രസിഡന്റ് ശശിധരൻ പിള്ള സാർ ചെയർമാനായും ഹെഡ്മിസ്ട്രസ് ജമീലത്ത് ടീച്ചർ കൺവീനറായും എം.പി.ടി.എ. പ്രസിഡന്റ് വൈസ് ചെയർമാനായും കൈറ്റ്സ് മിസ്ട്രസ് ആയി ബിന്ദു, രാഖി അമ്പി എന്നീ ടീച്ചേഴ്സും കൂട്ടികളുടെ പ്രതിനിധികളായി ലിറ്റിൽ കൈറ്റ്സ് ലീഡർ ഗീതു ഗോപനും ഡെപപ്പട്ടി ലീഡർ കാർത്തിക ജയവന്ദും തിരഞ്ഞെടുക്കപ്പെട്ടു.


ലിറ്റിൽ കൈറ്റ് ബോർഡ് ,ഐ ഡി കാർഡ്

കൈറ്റിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു. കൈറ്റ് സർട്ടിഫിക്കറ്റ് ലാമിനേറ്റ് ചെയ്തു. കൈറ്റ് അംഗങ്ങൾക്ക് ഐ.ഡി കാർഡ് നൽകി

യൂണിറ്റ് പ്രവർത്തനം

ലിറ്റിൽ കൈറ്റ്സിന്റെ ഉത്ഘാടനവും ബോധവൽക്കരണവും ആദ്യ സ്കൂൾ തല ഏകദിന പരിശീലനവും കൊല്ലം സബ് ജില്ല കോർഡിനേറ്റർ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ 10 മണി മുതൽ 3.45 pm വരെ ആയിരുന്നു ക്ലാസ്സ് .കൈറ്റ്സ് അംഗങ്ങളിൽ ആവേശം ഉണർത്തിക്കാൻ തക്ക ക്ലാസ്സായിരുന്നു കണ്ണൻ സാറിന്റേത്. എല്ലാ മാസവും ഓരോ ആഴ്ചയിലേയും ബുധനാഴ്ച തോറും വൈകുന്നേരം 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി വരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യ പരിശീലനമെന്ന നിലയിൽ ജൂലായ് - ആഗസ്ത് മാസം 8 ദിവസങ്ങളിലായി ആ നിമേഷൻ മേഖലയിൽ പരിശീലനം നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ്ഏകദിന ക്യാമ്പ്2018

4.08.2018 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റിങ്, ഒഡാ സിറ്റി എന്നീ മേഖലകളിലായിരുന്നു പരിശീലനം. ഈ പരിശീലനത്തിൽ 27 കുട്ടികളും പങ്കെടുക്കുകയുണ്ടായി.

വിക്കിപീഡിയ ഏകദിന ക്യാമ്പ് 2018-2019

വിക്കിപീഡിയ എന്ന സംരംഭത്തിൽ മലയാളം ടൈപ്പിംഗിനായി ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ സ്കുൂളിൽ നിന്ന് 9-ാം ക്ലാസ്സ് വിദ്യാർത്ഥിനികളും, ലിറ്റിൽകൈറ്റ്സ് അംഗങ്ങളുമായ തസ്ലിമയും,‍ ഷാഹിനയുംഎന്ന ഞങ്ങളെയാണ് ഇതിനായ് തിരഞ്ഞെടുത്തത്.കൊല്ലം ഗവ. ബൊയ്സ്സ് സ്കുൂളിലായിരുന്നു പരിശീലനം. വൃത്തമഞ്ജരി എന്ന മേഘലയിൽ 50000 എന്ന ലേഘനം 60000മാക്കി മാറ്റുക എന്നതായിരുന്നു വിക്കിപീഡിയ എന്ന സംരംഭത്തിൻെറ ലക്ഷ്യം.രാവിലെ 10മണി-1മണി വരെയായിരുന്നു ക്ലാസ്സ്.ഇത് പൂർത്തിയാക്കുന്നതിനെകുുറിച്ച്മനസ്സിലാക്കിത്തരാനായി ആദ്ധ്യാപകരുണ്ടായിരുന്നു.ആദ്യമായി സ്വാഗതം അർപ്പിച്ചത്കണ്ണൻ സാർ ആയിരുന്നു. വിക്കിപീഡിയയുടെ ഗുണങ്ങളും,അതിലൂടെ ലഭിക്കുന്ന അവസരങ്ങളെ പറ്റിയും പറഞ്ഞുതരാനായി വിക്കിപീഡിയയിലെ അംഗമായ വിശ്വപ്രഭ എന്നസാർ വേദിയിൽ ഉണ്ടായിരുന്നു. കാര്യച്ചുരുക്കത്തിനായി വിക്കിപീഡിയയിലെ മറ്റൊരു അംഗമായ മുജീബ് എന്ന സാറും ഉണ്ടായിരുന്നു. അതിനു ശേ‍ഷം ക്യാമ്പിലെ ച്ചുമതലകൾ നിർവ്വഹിക്കാൻ ആരംഭിച്ചു.ലാപ്ടൊപ്പിൽ നെറ്റ് കണക്റ്റ് ചെയ്ത് മോസിലാർ ഫൈയർ ഫൊഴ്സ്സ് ക്ലിക്ക് ചെയ്ത് ഗൂഗിളിൽ എം.എൽ.വിക്കീപ്പീടിയ.ഒ അർ ജിഎന്ന സൈറ്റിൽ കയറി അതിൽ ഒരു അംഗമാവാനും സാധിച്ചു.അംഗത്ത്വം പരിഗണിച്ച് ഞങ്ങളുടെ പേജിൽ ചപലാര്യ എന്ന വൃത്തത്തെ കുറിച്ചും ചാപവൃത്തം എന്ന വൃത്തത്തെ കുറിച്ചും ടൈപ്പ് ചെയ്തു. അങ്ങനെ വിക്കിപീഡിയയിൽ ഞങ്ങൾ രണ്ട പേരും താളുകൾ സൃ‍ഷ്ടിച്ചു. വേഗം ജോലി പുർത്തിയാക്കാൻ സാധിച്ചതിൽ സ‍ന്തോ‍ഷമുണ്ട്. 11മണിയോടക്കം ഞങ്ങൾ ഞങ്ങളുടെ ആദ്യത്തെ ജോലിപൂർത്തിയിക്കി. പിന്നീട് ചെറിയൊരു ബ്രേക്കിൽ ചായയുെ ലഡുവും തന്നു. അതിനുശേഷം ഒരോ താളും എങ്ങനെയാണ് മോഡിപടിപ്പിക്കേണ്ടത് എന്ന് പറ‍ഞ്ഞു തന്നു.താളിലെ ഹെഡിങ് മാത്രം വലുതാക്കാൻ ബോൾഡ് എന്ന ഒാപ്ഷനുണ്ടെന്നും,പിന്നെ താഴെ നൽകിയിരിക്കുന്ന ഹെഡിങ്ങുകളിൽ മോഡി വരുത്താൻ പഠിച്ചു.മറ്റുള്ളവർ ചെയ്ത മോഡികൾ എങ്ങനെയാണ് നമ്മുടെ താളിൽ കൊണ്ട്വരൻ കഴിയും എന്നതിനെയും സാർ ഞങ്ങൾക്ക് പറഞ്ഞുതന്നു. ബ്രേക്കിനു ‍ശേ‍ഷം അതായിരുന്നു അടുത്ത ചുമതല.അങ്ങനെ ഞങ്ങൾ സ‍‍ൃഷ്ട്ടിച്ച താളുകളിൽ വേണ്ട വിതം മൊടി നൽകി.അതിനു ശേഷം 60000-ാമത് താൾ സൃഷ്ട്ടിച്ച കുട്ടിക്ക് അഭിനന്ദനം അറിയിച്ചു. 60000-ാമത്തെ താൾ സൃഷ്ട്ടിച്ചതിൻെറ പെരിലും വിശ്വപ്രഭ സാറിൻെറ പിറന്നാളിൻെറ സന്തൊഷത്തിൻെറ പേരിലും കേക്ക് മുറിച്ചു.അതിനു ശേഷം നന്ദി പറയാന്നതിനു വേണ്ടി ആ സ്കൂളിലെ ഐ.റ്റി ക്ലബ്ബിലെ അംഗമായ സായിറാം വേദിയിലെത്തി.ഉച്ചക്ക് 1 മണിക്ക് വിട്ട ശേഷം വെജിറ്റബിൾ ബിരിയാണി തന്നു.ക്യാമ്പൻെറ ഒാർമക്ക് വേണ്ടി ഫൊട്ടൊ എടുക്കുകയുണ്ടായി.അതിനു ശേ‍ഷം ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. സാറിൻെറ നിർദേശ പ്രകാരം സ്കുളിലെ കുട്ടികൾക്ക് ക്യാമ്പിനെ കുറിച്ചും വിക്കിപ്പീടിയെ കുറിച്ചും ക്യാമ്പിൽ പറഞ്ഞുതന്നതു പോലെ വിശദമായി പറഞ്ഞുകൊടുത്തു. ഈ ക്യാമ്പിലെ അംഗമാകാൻ കഴിഞ്ഞതിലും വിക്കിപീഡിയ എന്ന സംരഭത്തിൽഅംഗ്വത്ത്വം എന്ന സംരഭത്തിൽ അംഗ്വത്ത്വം സൃഷ്ട്ടിക്കാനും സംരഭത്തിൽ അംഗ്വത്ത്വംസൃഷ്ട്ടിക്കാനും സൃഷ്ട്ടിക്കാനും നവപ്രഭ, മുജീബ്, കണ്ണൻ എന്നീ സാറൻമാരുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലഭിച്ചതിലും ‍‍ഞങ്ങൾ സഞോഷിക്കുന്നു. ഷാഹിന.എസ്സ്,തസ്ലീമ.റ്റി.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ 2019

ഉജ്ജ്വലം

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2019-2021

     ഈ അദ്ധ്യാന ​വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഏകദിന ശിൽപ്പശാല 20-6-2019 വ്യാഴാഴ്ച് രാവിലെ 10 മണിമുതൽ ആരംഭിച്ചു. പി.ടി.എ പ്രസി‍ഡൻെറ അദ്ധ്യക്ഷതയിൽ 

കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ജമീലത്ത് ടീച്ചർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം കൂടിവരൂന്ന ഈ സാഹചര്യത്തിൽ ഹൈട്ടക്ക് ക്ലാസുകളിൽ അദ്ധ്യയനം നടത്താൻ


ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2020-2023

ഈ അദ്ധ്യാന ​വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഏകദിന ശിൽപ്പശാല 20-01-2022 വ്യാഴാഴ്ച് രാവിലെ 10 മണിമുതൽ ആരംഭിച്ചു. പി.ടി.എ പ്രസി‍ഡൻെറ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് മിനി എം ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം കൂടിവരൂന്ന ഈ സാഹചര്യത്തിൽ ഹൈടെക്ക് ക്ലാസുകളിൽ ക്യാമ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടായി.
ാ
ലിറ്റിൽകൈറ്റ്‍സ്