ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ലിറ്റിൽകൈറ്റ്സ്

12:01, 9 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Agnathnitt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കൈറ്റ് വിദ്യാലയങ്ങളിലെ ഐടി തല്പരരായ വിദ്യാർഥികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ തുടങ്ങിയതു മുതൽ തന്നെ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. 2018-20 ലെ പ്രഥമ  ബാച്ചിൽ 40 പേരാണ് ഉണ്ടായിരുന്നത്.ഗ്രാഫിക്സ് & അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് & ഇന്റർനെറ്റ്,സ്ക്രാച്ച്, മൊബൈൽ ആപ്പ്,പൈത്തൺ& ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നീ വിഷയങ്ങളിലായി 25 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ഇവർ വിജയകരമായി പൂർത്തിയാക്കി.ഇതിന് പുറമെ സ്കൂൾ, ഉപജില്ല, ജില്ല ക്യാമ്പുകൾ, വിദഗ്ധരുടെ ക്ലാസ്സുകൾ എന്നിവയും ലഭിച്ചു.2019-21ൽ 30 പേരും കോഴ്സ് പൂർത്തിയാക്കി.2020-22 ൽ 36 പേരാണുള്ളത്.ഇവർക്ക് വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ്സുകൾ ലഭിച്ചത്.സ്കൂൾ തുറന്നതോടെ ഇവയുടെ പ്രാക്ടിക്കൽ ക്ലാസ്സുകളും നൽകി. 2021-23 വർഷ ബാച്ചിനെ അഭിരുചി പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്.90ഓളം പേർ എഴുതിയ ടെസ്റ്റിൽ 40 പേർ യോഗ്യത നേടി.ഇവർക്കുള്ള ക്ലാസ്സുകൾ തുടങ്ങി. കൈറ്റ് മാസ്റ്റർ മുഹമ്മദ് കബീർ വി.എസ്,മിസ്ട്രസ് ഗ്രീഷ്മ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

2022 ലെ ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
48052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48052
യൂണിറ്റ് നമ്പർLK/2018/48052
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല WANDOOR
ഉപജില്ല WANDOOR
ലീഡർSHADIN T T
ഡെപ്യൂട്ടി ലീഡർSREELAKSHMI
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1GREESHMA ERIYATTUPOYIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2MUHAMMED KABEER V.S
അവസാനം തിരുത്തിയത്
09-04-2024Agnathnitt

ഡിജിറ്റൽ മാഗസിൻ പ്രകാശനം

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ വണ്ടൂർ ഡി.ഇ.ഒ സി.രേണുക ദേവി പ്രകാശനം ചെയ്യുന്നു.

ഗവ.ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ 'സപര്യ'ഡിജിറ്റൽ മാഗസിൻ വണ്ടൂർ ഡി.ഇ.ഒ സി.രേണുക ദേവി പ്രകാശനം ചെയ്തു.കൈറ്റ്സ് ലീഡർമാരായ എം.കെ ഷഹർന,ഒ.ഹാനി അശ്റഫ് എന്നിവർ ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡന്റ് ഇ.ബി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ കെ.അജിത, പ്രധാനാധ്യാപകൻ ടി.രാജേന്ദ്രൻ,എസ്.എം.സി ചെയർമാൻ ടി.എം രാജു,കെ.വിജയൻ,എ.വിനോദ്,കെ.അശ്വിനി,കൈറ്റ്സ് മിസ്ട്രസ്സ് കെ.രാധിക എന്നിവർ സംസാരിച്ചു.

കൈറ്റ്സ് ചിത്രശാല