ജി.എം.എൽ.പി.എസ്. ആനക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18592 (സംവാദം | സംഭാവനകൾ) ('{{prettyurl| G M L P S ANAKKAYAM }} {{Infobox LPSchool| സ്ഥലപ്പേര്= ആനക്കയം ‌| വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫലകം:Infobox LPSchool


മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തില്‍ പുളളിയിലങ്ങാടിയില്‍ ഏകാധ്യാപക വിദ്യാലയമായി 1884ല്‍ ഒരു സ്വകാര്യ വ്യക്തിയുടെ വകയായ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളോട് കൂടിയ ഒരു വ്യവസ്ഥാപിത വിദ്യാലയമായി മാറിയത് 1912ലാണ്. പില്‍ക്കാലത്ത് എല്‍പി സ്കൂളുകള്‍ നാലുവരെയാക്കി ചുരുക്കിയതനുസരിച്ച് ഉയര്‍ന്ന ക്ലാസ് നാലാംതരമായി മാറി. 1960കളില്‍ നിലവിലുളള കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് സ്കൂള്‍ പുളളിയിലങ്ങാടി മദ്രസയിലേക്ക് മാറ്റുകയുണ്ടായി. ഒരു വ്യക്തി സൗജന്യമായി നല്‍കിയ 60 സെന്‍റ് സ്ഥലത്ത് സര്‍ക്കാര്‍ വക കെട്ടിടം പണിയുകയും 1972ല്‍ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കുകയുമുണ്ടായി.

പ്രദേശത്തെ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളോടൊപ്പം പെണ്‍കുട്ടികളടക്കം പട്ടികജാതി- പിന്നാക്കവിഭാഗങ്ങളില്‍ നിന്നുളള കുട്ടികളും ഇവിടെ ഒരുമിച്ചു പഠിച്ചിരുന്നതായി നൂറ്റാണ്ടു മുമ്പുളള രേഖകളില്‍ നിന്ന് മനസിലാക്കാം. മലബാറിലെ ഒരു     ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമെന്നനിലയില്‍ സമീപ പ്രദേശങ്ങളിലെയും സാമൂഹ്യ-സാംസ്കാരിക രംഗത്ത് സുപ്രധാനമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുണ്ടായിരുന്നത്.
"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._ആനക്കയം&oldid=245015" എന്ന താളിൽനിന്ന് ശേഖരിച്ചത്