ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്
ജൂൺ 5 പരിസ്ഥിതി ദിന ആഘോഷത്തോടനുബന്ധിച്ചാണ് സയൻസ് ക്ലബ്ബിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് കുട്ടികളിൽ നിന്നും ഫലവൃക്ഷതൈകൾ കൊണ്ടുവരികയും ഒരു ഹരിത മൂല നിർമ്മിക്കുകയും ചെയ്തു കൂടാതെ കുട്ടികളിൽ പരിസ്ഥിതി അപബോധം വളർത്തുന്നതിനായി കൊളാഷ് നിർമ്മാണ ചിത്രരചന മത്സരം മുദ്രാവാക്യ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ ക്ലാസ് തലത്തിൽ ആസൂത്രണം ചെയ്യുകയുണ്ടായിചാന്ദ്രദിന ആഘോഷങ്ങൾ കൊളാഷ് നിർമ്മാണ ചിത്രരചന മത്സരം കറോക്കറ്റിന്റെ മാതൃക നിർമ്മാണം ചാർട്ടുകൾ തയ്യാറാക്കൽ ക്വിസ്സ് മത്സരംഎന്നിവയോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി നടന്നു സയൻസ് .ശാസ്ത്രമേള സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച രീതിയിൽ സംഘടിപ്പിക്കുവാനും അവയിൽ നിന്ന് കുട്ടികളെ തിരഞ്ഞെടുത്തു സബ് ജില്ലാതലത്തിൽ പങ്കെടുപ്പിക്കാനും സാധിച്ചു.പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു.5 ,7 ക്ലാസ്സുകളിലെ പാഠഭാഗങ്ങളുടെ ഭാഗമായി പച്ചക്കറി തോട്ട നിർമ്മാണം ആരംഭിക്കുകയും പ്രതികൂല സാഹചര്യങ്ങൾ കാരണം പിന്നീട് അടുക്കളത്തോട്ടമായി ചുരുങ്ങുകയും ചെയ്തു. RAA സയൻസ് ഫെസ്റ്റ് സ്കൂൾതലം 30/01/2024 ചൊവ്വാഴ്ച നടന്നു.കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങൾ ചാർട്ടുകൾ മാതൃകകൾ പരീക്ഷണങ്ങൾ എന്നിവയുടെ പ്രദർശനം നടത്തുകയുണ്ടായി ഇതോടൊപ്പം കുട്ടികളുടെ പ്രോജക്ട് അവതരണവും നടന്നു സ്കൂൾതലത്തിൽ മികച്ച ഒരു കുട്ടിയെ കണ്ടെത്തുകയും ബി ആർ സി തലത്തിലേക്ക് പങ്കെടുപ്പിക്കുവാനും കഴിഞ്ഞു.ലെൻസ് സയൻസ് ക്വിസ്സ് നടക്കുകയും വിജയിച്ച കുട്ടി സബ് ജില്ലാതല സയൻസ് പങ്കെടുക്കുകയും ചെയ്തു.ശാസ്ത്രരംഗം ശാസ്ത്ര മാജിക് അവതരണത്തിനായി സ്കൂൾ തല മത്സരം സംഘടിപ്പിക്കുകയും മികച്ച ശാസ്ത്ര മാജിക്ക് സബ്ജില്ലാതലത്തിൽ അവതരിപ്പിക്കുകയും ചെയ്തു ശാസ്ത്രരംഗം ശാസ്ത്ര മാജിക് അവതരണത്തിനായി സ്കൂൾതല മത്സരം സംഘടിപ്പിക്കുകയും മികച്ച ശാസ്ത്ര മാജിക്ക് സബ്ജില്ലാതലത്തിൽ അവതരിപ്പിക്കുകയും ചെയ്തു.ശാസ്ത്ര മാജിക് മികച്ച നിലവാരം പുലർത്തുകയും വിധികർത്താക്കളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ശാസ്ത്ര ക്ലാസുകളിൽ നിന്ന് കുട്ടി ആർജിച്ച കഴിവുകളാൽ നിർമിതമായ ഉൽപ്പനങ്ങളാൽ സമ്പന്നമായ ശാസ്ത്ര കോർണർ ഏവരേയും ആകർഷിക്കുന്നതായിരുന്നു.