സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25041 (സംവാദം | സംഭാവനകൾ) ('എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ബ്ലോക്കിൽ കറുകുറ്റി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത് ആണ് കറുകുറ്റി ഗ്രാമപഞ്ചായത് .ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കു മൂക്കന്നൂർ മഞ്ഞപ്ര പഞ്ചായത്തുകളും വടക്കു കൊരട്ടി മേലൂർ പഞ്ചായത്തുകളും തെക്കു അങ്കമാലി മുനിസിപ്പാലിറ്റി തുറവൂർ പഞ്ചായത്തും പടിഞ്ഞാറു പാറക്കടവ് പഞ്ചായത്തുമാണ് .ഇന്നത്തെ കറുകുറ്റി പഞ്ചായത്തു പ്രദേശം മുൻപ് കോട്ടയം ജില്ലയുടെ കുന്നത്തുനാട് താലൂക്കിന്റെ ഭാഗമായിരുന്നു.പിന്നീട് എറണാകുളം ജില്ലാ രൂപം കൊണ്ടപ്പോൾ ഈ പ്രദേശം ആലുവ താലൂക്കിന്റെ ഭാഗമായി .എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന കറുകുറ്റി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് ആയി പി .വി ഔസേപ്പുകുട്ടി പൈനടത്തു സ്ഥാനമേറ്റു . 1891 ൽ ഇവിടെ സെന്റ് സേവിയർസ് ദേവാലയം സ്ഥാപിതമായതോടെ ആധ്യാല്മിക വിദ്യാഭ്യാസ സംമൂഹിക വളർച്ചയ്ക്ക് ആക്കം കൂടി.