എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/അംഗീകാരങ്ങൾ/2022-2023

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാദേശീക ചരിത്ര രചന

Sriya P Ramesh

ഇടുക്കി ജില്ലയുടെ അൻപതാമത്‌ വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ പ്രാദേശീക ചരിത്ര രചനയിൽ തൊടുപുഴ സബ്ജില്ലയിൽ രണ്ടാം സ്ഥാനം നേടി . അതിനു അർഹയായതു ശ്രിയ പി രമേശ് ആണ് .

സീഡ് ഹരിതമുകുളം പ്രശസ്തി പത്രം

വിദ്യാലയത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കും നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും ആയി ഹരിതം മുകുളം പ്രശംസ പത്രം ഇടുക്കി ജില്ലാ കളക്ടർ ശ്രീമതി ഷീബ ജോർജ് അവർകൾ സമ്മാനിച്ചു. പോത്തിൻകണ്ടം എസ് എൻ വി പി സ്കൂളിൽ വെച്ച് ആദരവ് ദിവ്യ ഗോപി , അദ്ധ്യാപകൻ സുബൈർ സി എം , വിദ്യാർഥികൾ അതിഥി ബി , ശ്രിയ പി രമേശ് എന്നിവർ ഏറ്റുവാങ്ങി.

സീഡ് ഹരിതമുകുളം അവാർഡ്


തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂർ ബിആർസിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂൾ മികവ് 2022.23

കോവിഡാനന്തര ലോകത്ത് അക്കാദമിക പ്രവർത്തനങ്ങളെ മികവുറ്റതാക്കാൻ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങൾക്കൊപ്പം കൂട്ടിച്ചേർത്ത ചില പ്രവർത്തനങ്ങളെ  നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ്.

സ്കൂൾ അങ്കണത്തിൽ ബഷീറിന്റെ മാങ്കോസ്റ്റീൻ മരം നട്ടുകൊണ്ടുതന്നെ ജൂൺ അഞ്ചിന് ഈ വർഷത്തെ മികവ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. കൃഷിയെ ഒരു സംസ്കാരമായി കാണണം എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ആശയത്തിന്റെ സ്വാംശീകരണത്തിനായി കൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് കണ്ടും അനുഭവിച്ചും  പഠിക്കുന്നതിനായി നാട്ടിലെ പ്രമുഖനായ കൃഷിക്കാരനുമായി അഭിമുഖം നടത്തി

കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനും  കുട്ടികളെയും രക്ഷിതാക്കളെയും കൃഷിയുടെ ഭാഗമാക്കുന്നതിനുമായി അമ്മയ്ക്ക് ഒരു അടുക്കളത്തോട്ടം സ്കൂളിന് ഒരു കൃഷിത്തോട്ടം എന്ന പേരിൽ പദ്ധതി ആരംഭിച്ചു. ചിങ്ങം ഒന്നിന്  കരിമണ്ണൂർ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്ത പദ്ധതി പ്രകാരം ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്ത അമ്മയ്ക്ക് വർഷാവസാനം ക്യാഷ് പ്രൈസും പ്രശസ്തിപത്രവും സമ്മാനിച്ചു.  തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി റവന്യൂ ജില്ലാ കലോത്സവ വേദിയിൽ കുട്ടികൾ സീഡ് ബോളുകൾ വിതരണം ചെയ്തു

അന്യം നിന്നു പോകുന്ന വായനയുടെ പുതിയ വാതായനങ്ങൾ തുറക്കാൻ വായനാദിനത്തോടനുബന്ധിച്ച്  പ്രഭാത വായന, ഉച്ചവായന, അമ്മ വായന, ഓൺലൈൻ വായന തുടങ്ങിയ വായന പരിപോഷണ പരിപാടികൾക്കു തുടക്കം കുറിച്ചു. പത്രവായനയിൽ താല്പര്യ ജനിപ്പിക്കാൻ ക്വിസ് ഓഫ് ദ ഡേ പ്രോഗ്രാം ആരംഭിച്ചു.

ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് ഭൂമിയുടെ അവകാശികൾ ഡോക്യുമെന്ററി പ്രദർശനവും ചാന്ദ്രദിനത്തോടനുബന്ധിച്ച് സുവർണചന്ദ്രിക ഡോക്യുമെന്റേഷൻ അവതരണവും നടത്തി.

വിശ്വമാനവീകൻ എന്ന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനും കുട്ടികളിൽ കരുണയും സ്നേഹവും വളർത്തുന്നതിന്റെയും ഭാഗമായി എവരി ട്യൂസ്‌ഡേ 2 റുപ്പീസ് ചലഞ്ച് ആരംഭിച്ചു.  ഇതിന്റെ ഭാഗമായി നിർധനരായ കുട്ടികൾക്ക് ആട്ടിൻകുട്ടികളെ വിതരണം ചെയ്തു.സഹജീവികളോടുള്ള സ്നേഹത്തിന്റെ കരുതലിന്റെ പാഠവും അവർ പഠിക്കട്ടെ.

കുട്ടികളുടെ ആരോഗ്യരംഗത്തെ കരുതലിന്റെ ഭാഗമായി വാട്ടർബെൽ സംവിധാനം നടപ്പിലാക്കി. ഈ പദ്ധതിയുടെ ഉദ്ഘാടനം മുതലക്കോടം ഹോളി ഫാമിലി നഴ്സിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ സാലി അഗസ്റ്റിൻ നിർവഹിച്ചു.

വേൾഡ് നാച്ചുറൽ ഡേ യുടെ ഭാഗമായി പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം വിളിച്ചോതുന്ന ഫ്ലാഷ് മോബ് കരിമണ്ണൂർ ടൗണിൽ സംഘടിപ്പിച്ചു. പ്രകൃതിയോട് നാം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കുട്ടികൾ എഴുതി തയ്യാറാക്കിയ  ലഘുലേഖകൾ കരിമണ്ണൂർ ടൗണിലും പരിസരങ്ങളിലും വിതരണം ചെയ്തു.

വിവിധ ഇലകളെ പറ്റി പഠിക്കുന്നതിനും  അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനുമായി ഇലയറിവ് മഹോത്സവം സംഘടിപ്പിച്ചു. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കുട്ടികൾ ശേഖരിച്ച ഇലകൾ ചേർത്ത് പത്തില തോരൻ ഉണ്ടാക്കി. ഓരോ ക്ലാസിന്റെയും പഠന നേട്ടങ്ങൾക്കനുസരിച്ച് ഇലകൾ നിരീക്ഷിച്ച്‌ വിവിധ പഠന പ്രവർത്തനങ്ങൾ തയ്യാറാക്കി.

വ്യാജവാർത്തകൾക്കെതിരെ കുട്ടികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സത്യമേവ ജയതേ പരിപാടി സംഘടിപ്പിച്ചു.

എഴുത്തിന്റെ മേഖല വികസിപ്പിക്കുക എന്ന ലyക്ഷ്യത്തോടെ അധ്യാപക ദിനത്തിൽ ടീച്ചർക്ക് ഒരു കത്ത് തപാൽ ദിനത്തിൽ കൂട്ടുകാരന് ഒരു കത്ത് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കയ്യെഴുത്തുമാസികൾ നിർമ്മിക്കുകയും ചെയ്തു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യശ്ശേരിക്കവലയിലും പ്രദേശങ്ങളിലും ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിക്കുകയും ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, ബോധവൽക്കരണ ക്ലാസ് തുടങ്ങിയവയും ഒരുക്കി .

ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലെ വിവിധ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പലഹാരമേള സംഘടിപ്പിച്ചു.

കുട്ടികളുടെ പൊതുവിജ്ഞാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ക്വിസ് മത്സരങ്ങൾ നടത്തുകയുണ്ടായി .

അഞ്ചാം ക്ലാസിൽ നിന്നും കുട്ടികൾ പോകുമ്പോൾ മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും കഴിയുന്നതിനായി  പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ ഈസി ഇംഗ്ലീഷ് പദ്ധതി നടപ്പിലാക്കി വരുന്നു.

മേൽപ്പറഞ്ഞ വിവിധ പദ്ധതികൾക്കൊപ്പം വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച വിവിധ അനുരൂപീകരണ പ്രവർത്തനങ്ങളും, ഓരോ പദ്ധതികളുടെയും തുടർ പ്രവർത്തനങ്ങളും കുട്ടികളുടെ സമഗ്ര വികസനത്തിനായി വിദ്യാലയം തുടർന്നു പോരുന്നു.





...തിരികെ പോകാം...