എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ
വിദ്യാലയം
"എന്നു നിൻ തിരുനടയിൽ ഞാൻ എത്തിയോ, അന്നുമുതൽ എൻ ചിന്തകൾക്കും സ്വപ്നങ്ങൾക്കും ചിറകു നൽകി നീ, പുത്തൻ കൂട്ടുകാരും പുത്തൻ വാക്കുകളും പുത്തൻ ലോകം എന്നിൽ തുറന്നു നീ "
ധനുർദേവ്
1B
*അമ്മ*
കുഞ്ഞികണ്ണുകൾ തുറന്നിടുന്നു
അമ്മതൻ സ്നേഹം അറിഞ്ഞിടുന്നു
അണയുന്നു ദു:ഖത്തിൻ കരിനാളങ്ങൾ
വിരിയുന്നു സന്തോഷപൂത്തിരികൾ
ബബിൻജിത്ത്
1A
കുട
മഴയും വെയിലും ഏൽക്കാതെ
മാനം കാക്കും കുടയാണേ
മുത്തുകുടയും പട്ടുക്കുടയും
പല നിറങ്ങളിൽ ഉണ്ടേ
നിഴലായ് ഒപ്പമായ് കൂടെയുണ്ടേ
കുടവടിയിൽ പിടിച്ചാൽ ഒപ്പമുണ്ടേ.
അമോലിക. ആർ.സുനിൽ
1C
മാവിലെ കുരങ്ങന്മാർ
ഒരു മാവിൽ കുറേകുരങ്ങന്മാർ താമസിച്ചിരുന്നു. മാമ്പഴം പറിച്ച് എറിഞ്ഞ് കളിക്കുന്നതായിരുന്നു അവരുടെ പണി. ഏയ്, മാമ്പഴം വെറുതെ പറിച്ച് കളയരുത്. അപ്പൂപ്പൻ കുരങ്ങൻ പറഞ്ഞെങ്കിലും അവർ കേട്ടില്ല. ഒടുവിൽ മാവിലെ മാമ്പഴമെല്ലാം തീർന്നു.
അപ്പോഴേക്കും കുരങ്ങന്മാർക്ക് വിശക്കാൻ തുടങ്ങി. "ശ്ശൊ! മാമ്പഴം ഉണ്ടായിരുന്നെങ്കിൽ പറിച്ച് തിന്നാ മായിരുന്നു, കുരങ്ങന്മാർ വിഷമത്തോടെ ഓർത്തു.
അവന്തിക.എസ്.എസ്.
Std -I A
എൻ്റെ വീട്
കൂട്ടുകാരെ വരുന്നോ നിങ്ങൾ
കൊണ്ട് പോകാം ഞാൻ എൻ്റെ സ്വർഗ്ഗത്തിൽ
എന്നും എൻ സ്വർഗ്ഗമാം എൻ്റെ വീട്ടിൽ
അവിടെയുണ്ട് എന്നെക്കാത്ത് രണ്ട് ആട്ടിൻകുട്ടികൾ
ഞാൻ കളിച്ചു നടക്കും മുറ്റമുണ്ട് വീട്ടിൽ
നിങ്ങൾക്കാർക്കും ഇല്ലാത്ത നിധിയുണ്ട് വീട്ടിൽ എന്റെ അച്ഛൻ അമ്മയുമാണ് എൻറെ നിധി
കൂട്ടരെ വരുന്നോ നിങ്ങൾ
കൊണ്ടുപോകാം ഞാനെൻറെ സ്വർഗ്ഗത്തിൽ...
അനാമിക
1B
സൈക്കിൾ
എൻെറ നല്ല സൈക്കിൾ.
എന്തു നല്ല സൈക്കിൾ.
ചുവപ്പ് നിറമുള്ള സൈക്കിൾ.
രണ്ട് ച(കമുള്ള സൈക്കിൾ.
എനിക്കിഷ്ടമുള്ള സൈക്കിൾ .
അർജുൻ.എ.ആർ.
1.സി. മുത്തശ്ശി
എന്റെ പൊന്നു മുത്തശ്ശി പാട്ടുപാടി തന്നിടും കഥ പറഞ്ഞു തന്നിടും കൂടെ കളിച്ചിടും കുസൃതി കാട്ടുമ്പോൾ നറു പുഞ്ചിരിയായി സ്നേഹമായി തലോടിടും കീർത്തന. R. K 1C
പ്രളയം
മഴ എന്നു കേൾക്കുമ്പോൾ എനിക്ക് ഇപ്പോൾ പേടിയാണ്. കാരണം വെള്ളം ഭൂമിയിൽ കൂടുംതോറും ആൾക്കാരുടെ വീടും കുടുംബവും ഒക്കെ നഷ്ടപ്പെടുകയാണ്.പ്രെളയം ഇന്ന് ഒരുപാട് പേരുടെ ജീവൻ എടുക്കുന്നു. ദാഹം അകറ്റാൻ നമ്മൾ വെള്ളം ആഗ്രഹിക്കുമ്പോൾ ജീവൻ കിട്ടാനായി ആ വെള്ളത്തെ തിരസ്കരിക്കുകയാണ് ചെയ്യുന്നത്. Aharon christo 1C