എൻ എം എം എ യു പി എസ് നാറാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
എൻ എം എം എ യു പി എസ് നാറാത്ത്
വിലാസം
...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
18-01-201747546




മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

        തൊണ്ണൂറ്റിരണ്ട് വയസ്സിന്റെ പ്രൗഢിയില്‍ പുത്തന്‍ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോള്‍ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ഒതയോത്ത് ചന്തുനായര്‍ എന്ന മഹാനുഭാവന്‍ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1924ല്‍ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. പുളിക്കൂല്‍ പറമ്പില്‍ ഒരു എഴുത്തുപള്ളിക്കൂടമായാണ് ആദ്യപ്രവര്‍ത്തനം തുടങ്ങിയത്. ശൈശവദശയില്‍ ഒരു ഓലമേഞ്ഞ ഷെഡ്ഡില്‍ പത്തോളം കുട്ടികള്‍ ചന്തു നായര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവരുടെ ശിക്ഷണത്തില്‍ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന അക്കാലത്ത് കയറുകെട്ടിയ ഇളനീര്‍ ചിരട്ടകളില്‍ പൂഴിനിറച്ച് കൊണ്ടുവരുന്ന കുട്ടികള്‍ അതിലായിരുന്നു എഴുതിപഠിച്ചിരുന്നത്. അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയായിരുന്നു പഠനം. കുട്ടികളുടെ വസ്ത്രം തോര്‍ത്തുമുണ്ടായിരുന്നു. നാനാജാതിയില്‍പെട്ടകുട്ടികള്‍ ഒരുമിച്ചിരുന്ന് പഠിച്ചു. അന്ന് സ്‌കൂളിന് അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് 1926ല്‍ മമ്മിണിപറമ്പത്ത് അഹമ്മദ് ഹാജിയോട് ഭൂമി വാങ്ങി നാറാത്ത് പ്രദേശത്ത് സ്ഥാപനം തുടങ്ങുകയായിരുന്നു. തുടര്‍ന്ന്  1 മുതല്‍ 5 വരെ ക്ലാസ്സുകളുള്ള സ്ഥാപനമായി മാറി. ശ്രീ നീലകണ്ടന്‍ നമ്പൂതിരിയായിരുന്നു പ്രാധാനധ്യാപകന്‍. തുടര്‍ന്ന് ഒട്ടേറെ പ്രഗത്ഭരായ അദ്ധ്യാപകര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്തു. തുടക്കത്തില്‍ ഒ.ചന്തുനായര്‍ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ കേളപ്പന്‍ നായരും തുടര്‍ന്ന് ഒ. നാരായണി അമ്മയും മാനേജര്‍മാരായി. തുടക്കംമുതലേ കലാകായിക പഠനരംഗങ്ങളില്‍ മുന്‍നിരയില്‍ തന്നെയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനം. കലാമേളകളിലും കായിക മേളകളിലും ഒട്ടേറെ ബഹുമതികള്‍ നേടി. 1985ല്‍ നാട്ടുകാരുടേയും പരേതനായ ശ്രീ. ഒതയോത്ത് നാരായണന്‍ മാസ്റ്ററുടേയും അശ്രാന്തപരിശ്രമ ഫലമായി യു പി സ്‌കൂളായി ഇതിനെ ഉയര്‍ത്താന്‍ സാധിച്ചു. പഴയകാലത്ത് ഈ വിദ്യാലയത്തിലെത്തിപ്പെടാന്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിട്ടെങ്കില്‍ ഇന്ന് യാത്രാ സൗകര്യത്തിലും പഠന സഹായകമേഖലകളിലും മുമ്പന്തിയില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ ഉല്‍പ്പെടെ വിവിധ ലാബുകള്‍, പ്രീപ്രൈമറി, ഉച്ചഭക്ഷണശാല, കുടിവെള്ള വിതരണ സംവിധാനം, സ്‌കൂള്‍ ക്ലാസ്സ് ലൈബ്രറികള്‍, ക്ലബ്ബുകള്‍, സ്‌കൗട്ട്, ഖഞഇ, ജനാധിപത്യവേദികള്‍ എന്നിവ വിദ്യാലയത്തിന്റെ മികവുകള്‍ തന്നെ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}