ഗവ.എച്ച് .എസ്.എസ്.ആറളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14054 (സംവാദം | സംഭാവനകൾ) ('==ഗണിതശാസ്ത്ര ക്ലബ്ബ്== 2023-24അധ്യയന വർഷം ഗണിത ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ ഒരു പദ്ധതിയാണ് 'കലനം'.ഗണിതത്തിൽ അടിസ്ഥാന ശേഷി കൈവരിക്കാത്ത കുട്ടികൾക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതശാസ്ത്ര ക്ലബ്ബ്

   2023-24അധ്യയന വർഷം ഗണിത ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ ഒരു പദ്ധതിയാണ് 'കലനം'.ഗണിതത്തിൽ അടിസ്ഥാന ശേഷി കൈവരിക്കാത്ത കുട്ടികൾക്ക് അതു നേടിയെടുക്കാനുള്ള പ്രവർത്തനമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ക്ലബ് അംഗങ്ങളെ സങ്കലനഗണിതം, വ്യവകലനഗണിതം, ഗുണനഗണിതം,ഹരണഗണിതം എന്നിങ്ങനെ നാല് ഗ്രൂപ്പുകൾ ആക്കി തിരിച്ചു. ഓരോ ക്ലബ് അംഗങ്ങളും തന്റെ ക്ലാസ്സിലെ കുട്ടികൾക്ക് ഗണിതത്തിൽ അടിസ്ഥാനശേഷി നേടിക്കൊടുക്കാൻ മുന്നിട്ടിറങ്ങി.