ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് 26/5/23മുതൽ എസ് ആർ ജി , പി ടി എ , സ്റ്റാഫ് മീറ്റിംഗ് ,പി ടി എ പൊതുയോഗം എന്നിവ കൂടി പ്രവേശനോത്സവത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തി .2023 ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തി .പഞ്ചായത്ത് വക പഠനോപകരണങ്ങൾ വിതരണം നടത്തി .
15/7/2023 ൽ കൂടിയ പൊതുയോഗത്തിൽ പി ടി എ ,എസ് എം സി , എം പി ടി എ അംഗങ്ങളെ തെരെഞ്ഞെടുത്തു .എല്ലാ വെള്ളിയാഴ്ചയും എസ് ആർ ജി കൂടി ഒരു ആഴ്ചത്തെ പ്രവർത്തങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു .
എല്ലാ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ അസംബ്ലി നടത്തുന്നു .എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു .ജികെ ചോദ്യങ്ങൾ ഉൾപ്പെടുത്തി എല്ലാ ആഴ്ചയും ക്വിസ്സ് മത്സരം നടത്തുന്നു . എല്ലാ പഠനപ്രവർത്തനത്തിലും ഐ സി ടി ഉപയോഗപ്പെടുത്തുന്നു . പഞ്ചായത്തിന്റെ കീഴിൽ ഒരു ടീച്ചറിന്റെ സേവനം ഉണ്ട് .
എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട് . കൂടാതെ വായന കാർഡ് ,ഇംഗ്ലീഷ് പുസ്തകങ്ങൾ ,ബാല മാസികകൾ ഇവ ഉണ്ട് . എല്ലാ ദിവസവും രാവിലെ 8.30 മുതൽ 9.30 വരെ എൽ എസ് എസ് ക്ലാസ് നടത്തുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെ 8.30 മുതൽ ക്ലാസ് നടത്തുന്നു.
ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുകയും അവ ചേർത്ത് അഞ്ചു 'വായനവസന്തം' പതിപ്പ് തയ്യാറാക്കുകയും ചെയ്തു .പത്തു കുട്ടികൾ വ്യക്തിഗതമായി പതിപ്പ് തയ്യാറാക്കി .ഒന്നാം ക്ലാസ്സിൽ ഭാഷോത്സവം , ക്ലാസ് പത്രം ,പാട്ടരങ്ങ് ,കഥോത്സവം ,നാട്ടുവിശേഷം ,കൂട്ടെഴുത്തു എന്നീ പ്രവർത്തങ്ങൾ നടത്തി .വിദ്യാരംഗം ,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബുകളുടെ ഉത്‌ഘാടനം നടത്തി .