ജിയുപിഎസ് അരയി

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12335 (സംവാദം | സംഭാവനകൾ)
ജിയുപിഎസ് അരയി
വിലാസം
അരയി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201712335




ചരിത്രം

                     ഇന്നത്തെ അരയി ഗവ.യു.പി.സ്കൂളിന്റെ തുടക്കം ഏരത്ത് മുണ്ട്യ ദേവാലയത്തിന് താഴെ തരമ്പയിൽ വെളുത്തമ്പാടിയുടെ പുരയിടത്തിലാണ്. അദ്ദേഹത്തിന്റെ തെക്കിനി വീട്ടിലായിരുന്നു സ്കൂൾ. സ്കൂളിന് ഓലഷെഡ് കെട്ടി മാനേജ്മെന്റ് സ്കൂളായി.വാഴുന്നോറടിയിൽ ഉള്ളാട്ടെ കൃഷ്ണൻ മാസ്റ്ററായിരുന്നു അധ്യാപകൻ. അമ്പാടിയുടെ മരണത്തോടെ സ്കൂളിന്റെ നടത്തിപ്പ് അനാഥമായി. സർക്കാറിന് വിട്ടു കൊടുത്തു.

ദിവംഗതരായ കെ.കരുണാകര സ്വാമി, സഖാവ് കുഞ്ഞിരാമൻ, വട്ടത്തോട് മുഹമ്മദ് ഹാജി, കരിയിൽ കുഞ്ഞിരാമൻ, മണക്കാട്ട് പൊക്കൻ എന്നിവരുടെ കഠിന പരിശ്രമത്തിന്റെ ഫലമായി കാഞ്ഞങ്ങാട് നഗരസഭയിലെ ഇരുപതാം വാർഡിൽ പെട്ട പാലക്കാലിൽ 1946 മാർച്ച് അഞ്ചാം തീയതി ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു.1990 ൽ യു.പി. ആയി ഉയർത്തി.

                     മുന്നൂറിലധികം കുട്ടികൾ ഉണ്ടായിരുന്ന വിദ്യാലയവും നാടും തമ്മിലുള്ള ബന്ധം കുറഞ്ഞു വന്നു കുട്ടികളുടെ എണ്ണം കുറഞ്ഞ്  വിദ്യാലയം അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് എത്തി. 2014ൽ ആരംഭിച്ച "അരയി: ഒരുമയുടെ തിരുമധുരം "പരിപാടിയിലൂടെ  വിദ്യാലയ വികസനത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിച്ചു.2014 മുതല്‍നിരവധി  അംഗീകാരങ്ങള്‍ വിദ്യാലയത്തെ തേടിയെത്തി. മികവുത്സവത്തില്‍ സംസ്ഥാന തല അംഗീകാരം,  സ്ക്കൂള്‍ പച്ചക്കറികൃഷിയില്‍ ജില്ലാതല ത്തില്‍ പുരസ്ക്കാരം, സബ്ജില്ലാ,ജില്ലാതല ബെസ്റ്റ് പി.ടി.എ. അവാര്‍ഡ്,  സ്ക്കുള്‍ ബ്ലോഗിന് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം,   സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കുള്ള പി.എന്‍.പണിക്കര്‍ പുരസ്ക്കാരം,  ശാസ്ത്ര പ്രവൃത്തി പരിചയ-സാമൂഹ്യശാസ്ത്ര മേളകളില്‍ സബ്ജില്ലാ ജില്ലാ തലങ്ങളില്‍ അംദീകാരം,  പുതുതായി പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു. കുട്ടികളുടെ എണ്ണം ഇരട്ടിയിലധികം വർധിച്ച്  230 ആയി. കാഞ്ഞങ്ങാട് നഗരസഭ അഞ്ചു വർഷം കൊണ്ട് വിദ്യാലയത്തെ  അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു.

ഭൗതികസൗകര്യങ്ങള്‍

  • .രണ്ട് ഓടിട്ട കെട്ടിടം...............
  • രണ്ട് കോണ്‍ക്രീറ്റ് കെട്ടിടം..
  • ക‍ഞ്ഞിപ്പുര
  • .ടോയ് ലറ്റുകള്‍...................

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

. ജൈവപച്ചക്കറി.........

  • .നീന്തല്‍പരിശീലനം.....................
  • .അറിവുത്സവകേന്ദ്രങ്ങള്‍...................
  • .കരാട്ടെ പരിശീലനം............................

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

==വഴികാട്ടി==കെ.കരുണാകര സ്വാമി, സഖാവ് കുഞ്ഞിരാമൻ, വട്ടത്തോട് മുഹമ്മദ് ഹാജി, കരിയിൽ കുഞ്ഞിരാമൻ, മണക്കാട്ട് പൊക്കന്‍

"https://schoolwiki.in/index.php?title=ജിയുപിഎസ്_അരയി&oldid=233930" എന്ന താളിൽനിന്ന് ശേഖരിച്ചത്