സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/സ്കൗട്ട്&ഗൈഡ്സ്

14:17, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46047 (സംവാദം | സംഭാവനകൾ) (''''ഭാരത് സ്കൗട്ട്സിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഭാരത് സ്കൗട്ട്സിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് എസ്എസ്എൽസി  പ്ലസ് ടു പരീക്ഷകളിൽ 5% ഗ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാരത് സ്കൗട്ട്സിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഭാരത് സ്കൗട്ട്സിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് എസ്എസ്എൽസി  പ്ലസ് ടു പരീക്ഷകളിൽ 5% ഗ്രേസ് മാർക്ക് ലഭ്യമാകുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 60 കുട്ടികൾ ഭാരത് സ്കൗട്ട്സിൽ പ്രവർത്തിക്കുന്നു. പെൺ കുട്ടികളുടെ വിഭാഗമായ ഗൈഡ്സിൽ 12 കുട്ടികൾ പരിശീലനം നേടുന്നു. ശ്രീ. മാത്യു സി. തോമസ്, സുജിത്ത് ഗിബ്ബെൻസൺ,ബിനു എബ്രഹാം, ബീനാ സെബാസ്റ്റ്യൻ, സെറ്റിനാ പൊന്നപ്പൻ എന്നീ അദ്ധ്യാപകരെ കൃതജ്ഞതാ പൂർവ്വം അനുസ്മരിക്കുന്നു. സൈക്കിൾ റാലി, പോസ്റ്റർ നിർമ്മാണം,ലഹരി വിരുദ്ധ വിദ്യാർത്ഥിച്ചങ്ങല എന്നിവ ഉൾപ്പെടുത്തി ലഹരി വിരുദ്ധദിനം സംഘടിപ്പിച്ചു. കൃഷി പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള വിവിധ പരിപാടികളും പരിസ്ഥിതി ദിനാചരണവും ഹയർ സെക്കന്ററി വിഭാഗം സ്കൌട്ടുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡ്രൈഡേ സമുചിതമായി ആചരിച്ചു.