സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം/ നേട്ടങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
07:34, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30442 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഒന്നു മുതൽ 7 വരെ ക്ലാസുകളിലായി 327 കുട്ടികൾ ഈ സ്കൂളിൽ വിദ്യ അഭ്യസിക്കുന്നു. കഴിഞ്ഞവർഷത്തേക്കാൾ കുട്ടികൾ വർദ്ധിച്ചത് അക്കാദമിക മികവിന്റെ പ്രതിഫലനമാണ്. 2023 -24 അധ്യയന വർഷത്തെ, കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിലെ മികച്ച സ്കൂൾ ആയി ആനവിലാസം സെന്റ് ജോർജ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 72 സ്കൂളുകൾ പങ്കെടുത്ത 2023 -24 അധ്യയന വർഷത്തെ പീരുമേട് സബ് ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ കിരീടവും, സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി രണ്ടാം തവണയും ഓവറോൾ കിരീടവും, പ്രവർത്തിപരിചയമേളയിൽ ഫസ്റ്റ് റണ്ണേഴ്സ് അപ്പും, കലോത്സവത്തിൽ ഫസ്റ്റ് റണ്ണേഴ്സ് അപ്പും, സംസ്കൃതോൽസവത്തിൽ സെക്കൻഡ് റണ്ണേഴ്സ് അപ്പും ഐടി മേളയിൽ ആറാം സ്ഥാനവും നമുക്ക് കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ സ്കൂളിന്റെ പ്രവർത്തനമികവുകൾക്കുള്ള അംഗീകാരമാണ്.