ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്രമാണം:18633.png
school
എ.എൽ.പി.എസ്. പാതിരമണ്ണ
വിലാസം
പാതിരമണ്ണ
സ്ഥാപിതം12 - december -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201718633





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.നാഷനൽ ഹൈവേ കടന്നു പോകുന്ന പനങ്ങാങ്ങര-38 എന്ന സ്ഥലത്തു നിന്നും പുഴക്കാട്ടിരി എന്ന സ്ഥലത്തേയ്ക്ക് പോകുന്ന വഴിയിൽ ഏതാണ്ട് മധ്യഭാഗത്തായി പാതിരമണ്ണ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

 
photo

പുഴക്കാട്ടിരി പഞ്ചായത്തിലെ ആറാം വാർഡിൽ ഈ വിദ്യാലയം ഉൾപ്പെടുന്നു പാതിരമണ്ണ കട്ടിലശ്ശേരി പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളാണ് ഈ വിദ്യാലത്തിൽ പഠനത്തിനായി പ്രധാനമായും എത്തുന്നത് .മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ നാലാംതരം ന്തര യുള്ള ഒരു പ്രൈമറി സ്കൂൾ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്നു. എന്നാൽ കുട്ടികളില്ലാത്ത സഹചര്യം വന്നതിനാൽ ഈ സ്ഥാപനം നഷ്ട്ടപ്പെട്ടു.


1940 ൽ തവളേങ്ങൽ മുഹമ്മദിന്റെ മാനേജ്മെന്റ്റൽ വീണ്ടും പ്രവർത്തനം തുടങ്ങി .ഈ വിദ്യാലയം 1945ൽ വെള്ളിലക്കാരനായ കെ.വി.ഗോവിന്ദപണിക്കർ അങ്ങാടിപ്പുറം നിവാസിയായ കേശവ തരകന് വിറ്റു. എന്നാൽ കുട്ടികളില്ലാത്ത അവസ്ഥയിൽ ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് പൂട്ടേണ്ടി വന്നു. 1952 ഡിസംബർ പത്താം തിയ്യതി 12 കുട്ടികളോടുകൂടി കരിമ്പനയ്ക്കൽ സൈതാലിക്കുട്ടി മെല്ല നടത്തിയിരുന്ന ഓത്ത് പള്ളിയിൽ ഉണ്ണി മാസ്റ്ററുടെ മാനേജ്മെന്റിൽ ഈ വിദ്യാലയം വീണ്ടും പ്രവർത്തനം തുടങ്ങി.ആ വിദ്യാലയമാണ് ഇന്ന് നിലനിൽക്കുന്ന പ്രൈമറി സ്കൂൾ.1958ൽ അഞ്ച് ക്ലാസ് മുറികൾ ഉള്ള ഒരു ഷെഡ്ഡ് പന്നിയംകുണ്ട് എന്ന സ്ഥലത്ത് പണി ആരംഭിക്കുകയും പണി പൂർത്തിയാക്കാൻ കഴിയാത്തതുകൊണ്ട് നിലവിലുള്ള മാനേജ്മെന്റ് ഇത് പി.എൻ ദാമോദരപണിക്കരുടെ പേരിലേക്ക് മാറ്റി. തുടർന്ന് എം.പി. കൊച്ചു കൃഷ്ണമേനോന്റെ സ്ഥലത്തേക്കു ഈ വിദ്യാലയം മാറ്റി. തുടർന്ന് ഈ വിദ്യാലയം പി.എൻ ദാമോദര പണിക്കർ മാനേജ്മെന്റ് ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി. ഇതിനിടയിൽ ഈ സ്കൂളിലെ അധ്യാപകർ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കൂട്ടായി ഏറ്റെടുത്തു. അതിനു ശേഷം വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്കൂളിലെ അറബിക് അധ്യാപക നായിരുന്ന പറോട്ടിൽ മുഹമ്മദ് മൗലവിക്ക് ഏൽപ്പിച്ചു കൊടുത്തു. പിന്നീട് ഹെഡ്മാസ്റ്റർ ആയിരുന്നത് വർഗ്ഗീസ് മാസ്റ്റർ ആയിരുന്നു .2005 ഇദ്ദേഹം വിരമിച്ചതിനു ശേഷം പ്രധാന അധ്യാപികയായി കെ.ഇ.സലോമി ടീച്ചർ സ്ഥാനം ഏറ്റെടുത്തു.2016 ഏപ്രിൽ 30 ന് സ ലോ മി ടീച്ചർ വിരമിച്ചതിനു ശേഷം C v.സുരേഷ് ബാബു ഹെഡ്മാസ്റ്റർ ചുമതല വഹിച്ചു വരുന്നു.പ്രധാന അധ്യാപകൻ ഉൾപ്പെടെ 10 അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.p .T. A യുടെ ഭാഗത്തുന്നു നിന്ന് എല്ലാ വിധത്തിലും ഉള്ള സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. വിദ്യാലയം ഓരോ വർഷo കഴിയുന്തോറും പുതുമ നിറഞ്ഞ പ്രവർത്തനങ്ങളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ മനോഭാവവും ഉന്നതികൾ നേടിയെടുക്കാൻ വിദ്യാലയത്തിന് സാധിക്കുന്നു. ഭൗതിക സഹചര്യം കുറച്ച് കുറവ് നേരിട്ട സഹചര്യത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് റൂമുകൾ, ബാത്ത് റൂമുകൾ സ്റ്റോർറൂം എന്നിവ അടങ്ങിയ ഒരു കെട്ടിടം മാനേജർ പണികഴിപ്പിക്കുകയും 2014 ജൂൺ മുതൽ 2 ക്ലാസ്സുകളും ഐ .ടിലാബും ഓഫീസ് റൂമും ഈ കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു. ഐ.ടി സൗകര്യം പരമാവധി പ്രയോജനപ്പെടുന്നു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്. പഴയ കെട്ടിടത്തിൽ ആകെ 8ക്സ് മുറികൾ ഉണ്ട് .2 ക്ലാസ് മുറികളിൽ പ്രീ- പ്രൈമറി പ്രവർത്തിക്കുന്നു ക്ലാസ് മുറികൾ എല്ലാം വൈദ്യുതികരിച്ചതും ഫാൻ സൗകര്യം ഉള്ളതുമാണ് വിശാലമായ കളിസ്ഥലം ഉണ്ട്. ഐ ടി ലാബ് ലൈബ്രററി പുസ്തകവിതരണം, പ്രൈമറി തലത്തിനനുയോജ്യമായ സയൻസ് ലാബ് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ കൃഷിത്തോട്ടം, ഔഷധത്തോട്ടം എന്നിങ്ങനെ വിദ്യാലത്തിലെ അക്കാദമിക അക്കാദമിക പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്ന ഘടകങ്ങളാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

0xe3acd7a14fd9abad!2m2!1d76.0404916!2d11.1299868==വഴികാട്ടി==

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പാതിരമണ്ണ&oldid=232447" എന്ന താളിൽനിന്ന് ശേഖരിച്ചത്