ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ഗ്രന്ഥശാല
എന്റെ ഗ്രന്ഥശാല
അറിവിന്റെ വിശാലതയിലേക്ക് എന്നും കൈപിടിച്ചുയർത്തുന്ന ഗ്രന്ഥ ശേഖരങ്ങൾ ഓരോ വിദ്യാഭ്യാസ കാലത്തിന്റെയും ആത്മീയവും ബോധനന്മാകവുമായ കേന്ദ്രങ്ങൾ ആണ്.ഓരോ അക്ഷരവും അഗ്നിയായും പടർത്തുന്ന അപൂർവത ഓരോ വാക്കും ഹൃദ്യമായ എഴുതുർവരതയാകുന്ന അജയ്യത ,ജീവിത വിജയത്തിന്റെ ഓരോ മേഖലകളിലും പുതു വാതായനങ്ങളായി പുസ്തകങ്ങൾ മാറുന്നത് .നമ്മുടെ വിദ്യാലത്തിന്റെയും സാമാന്യവത്കരിക്കപ്പെട്ട മുഖമാകാം .പക്ഷേ ചില്ലു കൂടാരങ്ങളിൽ ഇരുപ്പുറപ്പിച്ച പുസ്തകങ്ങളല്ല കുട്ടികളുടെ കൈകളിലൂടെ മറിഞ്ഞൊതുങ്ങുമ്പോൾ തിളക്കം നഷ്ടപെട്ട പുസ്തകങ്ങളും തിളക്കം കൂട്ടുന്ന ബൗദ്ധികതയുമാണ് ഈ വിദ്യാലയത്തിന്റെ വാക്കുകൾ പൂക്കുന്നിടം .ജീവനുള്ള ഓരോ ഗ്രന്ഥവും ഉണർത്തുന്ന അറിവിന്റെ തെളിച്ചത്തിലേക്ക് ഈ മഹാവിദ്യാലയത്തിന്റെ അക്ഷരകൂടാരവും എന്നും നിലനിൽക്കും