പി.പി.ടി.എം.എ.എൽ.പി.എസ് പുന്നക്കാട്

11:49, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18639 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പി.പി.ടി.എം.എ.എൽ.പി.എസ് പുന്നക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201718639





ചരിത്രം

മങ്കട സബ്ജില്ലയിലെ മൂര്ക്ക്നാട് പഞ്ചായത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശമാണ് പുന്നക്കാട്.നൂറുശതമാനവുംകാര്ഷിതകവൃത്തി ചെയ്തു ജീവിക്കുന്നവരാണ്.ഭൂരിഭാഗം പേരും നിരക്ഷരരും ആയിരുന്നു.ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു പോലും നാലും അഞ്ചും കിലോമീറ്ററുകള്‍ താണ്ടി വേണമായിരുന്നു തൊട്ടടുത്ത സ്കൂളുകളായിരുന്ന മൂര്‍ക്കനടോ കുളത്തൂരിലോ എത്തിപ്പെടല്‍.ഇതിനൊരു പരിഹാരമെന്നോണം ഈ പ്രാദേശത്ത്‌ അക്ഷര വെളിച്ചം പകരാൻ ഒരു സ്ഥാപനം വേണമെന്ന് അക്കാലത്തെ പൗരപ്രമുഖരായ കണ്ണംതൊടി മുഹമ്മദ് എന്ന കുഞ്ഞിമാൻ, കണ്ണംതൊടി മുഹമ്മദലി എന്ന മാനു ,തെക്കത്ത്‌ ഹംസ മാസ്റ്റർ ,പെരിങ്ങോടൻ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി കണ്ണംതൊടി കുഞ്ഞിമമ്മി കൊളത്തൂർ ടി മുസ്തഫ മൗലവി എന്നിവരുടെ പരിശ്രമ ഫലമായി 1983 ൽ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി മാനേജരായി പുന്നക്കാട് ഹിദായത്തുൽ ഇസ്‌ലാം മദ്രസ്സയിൽ തുടക്കം കുറിച്ച,പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ലോവെർപ്രൈമറി സ്‌കൂൾ എന്ന സ്ഥാപനം. തുടക്കത്തിൽ 2 അദ്ധ്യാപകരുടെ സേവനത്താൽ തുടക്കം കുറിച്ച ഈ സ്ഥാപനം 2.38 ഏക്കർ സ്ഥലം ഈ സ്ഥാപനത്തിനായി രജിസ്റ്റർ ചെയ്യുകയും 1983 ൽ അഞ്ച് ക്ലാസ്മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന ഒരു വലിയ കെട്ടിടം നിലവിൽ വരുകയും സ്‌കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുക യും ചെയ്തു.1986 ൽ തന്നെ മൂന്നു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും അടങ്ങുന്ന മറ്റൊരു കെട്ടിടം നിലവിൽ വരുകയും രണ്ടു അറബി അദ്ധ്യാപകരടക്കം 10 അദ്ധ്യാപകരും 200 ൽ അധികം കുട്ടികളും ആയി ഇന്നും ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പുന്നക്കാട് നിവാസികളുടെ ഏക ആശ്രയമായ ഈ സ്കൂള്‍ സാമാന്യം നല്ല രീതിയിലാണ് നടന്നു പോകുന്നത്.4 ക്ലാസ്സ്‌ മുറികള്‍ വീതം അടങ്ങുന്ന രണ്ട് കെട്ടിടങ്ങളും ഒരു പ്രീ പ്രൈമറി കെട്ടിടവും അടങ്ങുന്നതാണ് സ്കൂള്‍.ഒരു സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം, കഞ്ഞിപ്പുര, കളിസ്ഥലം, മഴവെള്ള സംഭരണി തുടങ്ങി ഒരു ലോവേര്‍ പ്രൈമറിക്ക് വേണ്ട എല്ലാ സൌകര്യവും ഈ സ്കൂളില്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി