ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ഗാന്ധി പ്രതിമാ നിർമാണം

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനുവരി 30ന് സംഘടിപ്പിച്ച ഗാന്ധിസ്മൃതി പരിപാടിക്കു ശേഷം വിദ്യാർത്ഥികൾ മുന്നോട്ടു വച്ച ആശയമായിരുന്നു വിദ്യാലയങ്കണത്തിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുക എന്നത് . പ്രസ്തുത ആശയം ഫെബ്രുവരി അഞ്ചാം തീയതി ചേർന്ന എസ്് ആർ ജി യോഗം ചർച്ച ചെയ്യുകയും അടുത്ത എസ് എം സി , പി റ്റി എ , എം പി റ്റിഎ സംയുക്ത യോഗത്തിൽ അവതരിപ്പിച്ച് തീരുമാനമാക്കുന്നതിന് ഗാന്ധിദർശൻ കൺവീനറെ ചുമതലപ്പെടുത്തുകയും ചെയ്തു. പെബ്രൂവരി 22ാം തീയതി ചേർന്ന എസ് എം സി , പി റ്റി എ , എം പി റ്റിഎ സംയുക്ത യോഗത്തിൽ ഗാന്ധി ദർശൻ കൺവീനർ വിദ്യാർത്തഇകളുെട നിർദേശം അവതരിപ്പിക്കുകയും പൊതുവായ ചർച്ചകൾക്കു ശേഷം കമ്മിറ്റി ഐകകണ്ഠേന അംഗീകരിക്കുകയും ചെയതു. നിർമാണത്തിനാവശ്യമായ ഫണ്ട് പൊതുജന പങ്കാളിത്തത്തോടെ ശേഖരിക്കുന്നതിനും ഇതിനായ സമ്മാനപധ്ധതി നടപ്പിലാക്കുന്നതിനും തീരുമാനിച്ചു. നിർമാണ പ്രവർത്തനങ്ങൾ ,സാമ്പത്തിക സമാഹരണം എന്നിവ ഏകോപിപ്പിക്കുന്നതിനായി എസ്എം ചെയർമാൻ പി റ്റി എ പ്രസിഡന്റ് , എം പി റ്റി ചെയർപേഴ്സൺ , ഗാന്ധിദർശൻ കൺവീനർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്രുതഗതിയൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും മാർച്ച് ഏഴാം തീയതി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്തി അഡ്വ. ജി ആർ അനിൽ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വിദ്യാലയ കവാടം കടന്നു വരുന്ന ഏവരെയും നോക്കി പുഞ്ചിരി തൂകുന്ന ഗാന്ധി പ്രതിമ ഈ കാലഘട്ടത്തിന്റെ കടമയുടെ സൂചകമായി വിദ്യാലയങ്കണത്തിൽ നിലകൊള്ളുന്നു.