ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ഗാന്ധി സ്മൃതി

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ലഘുചിത്രം ലഘുചിത്രം രക്തസാക്ഷിത്വ ദിനം '''ഗാന്ധി സ്മൃതി''' എന്ന പേരിൽ വിപുലമായി ആഘോഷിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രക്തസാക്ഷിത്വ ദിനം ഗാന്ധി സ്മൃതി എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. പി റ്റി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന ഗാന്ധി സ്മൃതി ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും ഗാന്ധി ചിത്രത്തിന് മുൻപിൽ ദീപം തെളിയിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. തുടർന്ന് ആഷിമ ബ്രൂസ് , റിത്യ എസ് പ്രമോദ് , നസ്രിൻ ജലീൽ എന്നിവർ നേതൃത്വം നൽകിയ സർവ മത പ്രാർത്ഥന ക്രമീകരിച്ചു. ഗാന്ധിദർശൻ കൺവീനർ കവിത്രാരാജൻ ഏവരെയും സ്വാഗതം ചെയ്തു. എസ് എം സി ചെയർമാൻ ബിജു ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദമായി സംസാരിച്ചു. ഗാന്ധിദർശൻ ഉപജില്ലാ കോഒാർഡിനേറ്റർ ജോസ് സാർ ഗാന്ധിസ്മൃതി സന്ദേശം നൽകി. ഗാന്ധിയൻ ആശയങ്ങളെക്കുറിച്ചും അവ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാർ വിശദമായി സംസാരിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സാർ ഗാന്ധി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഗാന്ധിജി തന്റെ ജീവിതത്തിൽ പിൻതുടർന്ന അഞ്ച് ആശയങ്ങളെ ക്കുറിച്ച് സാർ വിശദമായി സംസാരിച്ചു. സീനിയർ അധ്യാപിക സരിത , എസ് ആർ ജി കൺവീനർ രേഖ എന്നിവർ ആശംസകൾ അറിയിച്ചു. അപർണയുടെ നേതൃത്വത്തിൽ ഗാന്ധി കവിത , ആൻസി , അവനിജ എന്നിവർ ഗാന്ധി ഗാനം എന്നിവ ആലപിച്ചു. ഗാന്ധിദർശൻ കൺവീനർ കവിത്രാരാജൻ രക്തസാക്ഷിത്വ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകൻ വിജിൽ പ്രസാദ് ഏവർക്കും നന്ദി അറിയിച്ചു. വൈഷ്ണവ ജനതോ എന്ന ഗാനത്തോടെ ഗാന്ധി സ്മൃതി സമ്മേളനം അവസാനിച്ചു. രാവിലെ 11 മണിക്ക് രണ്ടു മിനിറ്റ് മൗനപ്രാർത്ഥന ക്രമീകരിച്ചു