ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43069 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു. കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുമുണ്ട്

ചാന്ദ്രദിനാചരണം

സാമൂഹ്യശാസ്ത്ര ക്ലബും ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി സെമിനാർ അവതരിപ്പിച്ചു. കുട്ടികൾ ശാസ്‌ത്ര പ്രദർശനം നടത്തി . കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തിൽ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തിൽ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ രചന, വീഡിയോ പ്രദർശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഒക്ടോബർ മാസത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.

2022-'23പ്രവർത്തനങ്ങൾ

ജൂലൈ 21-ചാന്ദ്രദിനം മാനത്തുകണ്ട ചന്ദ്രനെ മനുഷ്യൻ കാൽക്കീഴിൽ ആക്കിയ ദിനം .ലോകം പിന്നീട് ഒരിക്കലും മറന്നു പോകാത്ത ആ വാക്കുകൾക്ക് ഭൂമിയിൽ എത്രയോ ലക്ഷം കാതോർത്തു . "മനുഷ്യന് ഒരു കാൽവെപ്പ് മാനവരാശിക്ക് ഒരു കുതിച്ചുചാട്ടം " ഈ അധ്യയന വർഷത്തെ ചാന്ദ്രദിന പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗംഭീരമായി കൊണ്ടാടി .ക്വിസ് മത്സരം ,ചാർട്ട് തയ്യാറാക്കൽ ,മോഡൽ തയ്യാറാക്കൽ(സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ) , പോസ്റ്റർ നിർമ്മാണം , എക്സിബിഷൻ എന്നിവ സംഘടിപ്പിക്കുകയുണ്ടായി.