നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ
വിലാസം
എരവട്ടൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201747671





ചരിത്രം

വിദ്യാഭ്യാസം ഗുരുകുലങ്ങളിൽ നിന്നും വിദ്യാലയങ്ങളിലേക്ക് വഴിമാറിയ ആദ്യ നാളുകളിൽ പിറവി കൊണ്ടതും ഒരു നൂറ്റാണ്ടു പിന്നിട്ട തുമായ വിദ്യാലയമാണ് എരവട്ടൂരിലെ നാരായണവിലാസം എ യു പി സ്കൂൾ. ഒരു എഴുത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം.വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം 1915ൽ ആണ് ലഭിച്ചത്. ആ വർഷം ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിച്ചിരുന്നത് 68 കുട്ടികൾ മാത്രം. 1962 മുതൽ പുതിയ മാനേജരുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു തുടങ്ങി.ശ്രീ വെങ്കല്ലിൽ നാരായണൻ നായരായിരുന്നു പ്രധാനധ്യാപകനും മാനേജരും. ഭാരതം സ്വാതന്ത്ര്യം നേടിയ വർഷം സ്കൂളിൽ ഉണ്ടായിരുന്നത് അഞ്ച് ക്ലാസ് അധ്യാപകരും ഒരു കൈവേല അധ്യാപകനുമായിരുന്നു. ശ്രീ വെങ്കല്ലിൽ കുഞ്ഞിക്കണാരൻ മാസ്റ്റരും ശ്രീ പുളിക്കൂൽ കൃഷ്ണൻ മാസ്റ്റരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു. 1952ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് സ്കുളിന്റെ മാനേജരും പ്രധാനധ്യാപകനുമായിരുന്ന ശ്രീ നാരായണൻ നായരുടെ സ്മരണക്കായി സ്കൂൾ നാരായണവിലാസം എയിഡഡ് യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.കുഞ്ഞി മാതേയി അമ്മയായിരുന്നു പിന്നീട് മാനേജർ. ഇപ്പോൾ ശ്രീ വെങ്കല്ലിൽ രാമചന്ദ്രൻ നായരാണ് സ്കൂൾ മാനേജർ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പ്രേമൻ സി.പി, ശാന്ത പി വി, ഹേമലത കെ.കെ, ആശാലത എം.കെ, ജ്യോതി കെ.പി, സുലോചന വി.കെ, ശശിധരൻ പി.വി, സതീഷ് ബാബു സി എം, രാമകൃഷ്ണൻ കെ, സുമ വി, സൈനബ കെ, റീന സി.പി, സിന്ധു ഇ, ഷമിം ഇ.എം, ഷാഹിദ വി കെ, രാജേഷ് എൻ, ശക്തിമ എം, സ്മിത കെ, രാജീവൻ പി (ഓഫീസ് അസിസ്റ്റന്റ്)

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

സംസ്കൃത ക്ളബ്

വഴികാട്ടി