വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ടൂറിസം ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) (→‎പത്താം ക്ലാസിലെ കുട്ടികൾക്കായുള്ള പഠനയാത്ര)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

23 - 24 ക്ലബ്ബിന്റെ സ്കൂൾ തല പ്രവർത്തനങ്ങൾ

പ്ലാനിറ്റോറിയ സന്ദർശനം

സോഷ്യൽസയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 14 ന് നിയമസഭ യോഗം ചേരൽ എങ്ങനെ എന്ന് വിശദമായി പഠിച്ചു പ്ലാനിറ്റോറിയം സന്ദർശനം നടത്തി

പത്താം ക്ലാസിലെ കുട്ടികൾക്കായുള്ള പഠനയാത്ര

2024 നവംബർ 24 25 26 തീയതികളിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ പഠനയാത്ര വയനാട് ഇടയ്ക്കൽ ഗുഹ ബാണാസുര ഡാം പൈൻ ഫോറസ്റ്റ് ഊട്ടി ബോട്ടാണിക്കൽ ഗാർഡൻ ടീ ഫാക്ടറി എന്നിവിടങ്ങളിലേക്കായിരുന്നു

കന്യാകുമാരിയില്ലേയ്ക്ക്

ഇക്കൊല്ലവും കന്യാകുമാരിയിലേക്ക് ഒരു പഠനയാത്ര യുപി വിഭാഗത്തിലെ കുട്ടികൾക്കായി നടത്തി

ഗ്ളോബൽ ഫെസ്റ്റ്

സയൻസ് ക്ലബ്ബ് ന്റെ ആഭിമുഖ്യത്തിൽ 13/2/2024  ൽ വിപിഎസിലെ 8,9 ക്ലാസ്സുകളിലെ 175 കുട്ടികളെ ഉൾപ്പെടുത്തി 10 അധ്യാപകർ ആണ് തോന്നയ്ക്കൽ ഗ്ലോബൽ ഫസ്റ്റ് കാണാൻ പോയത്. രാവിലെ 8:30 ന് സ്കൂളിൽ നിന്നും 3 ബസുകളിൽ ആയാണ് പുറപ്പെട്ടത്.9:45 ലോടുകൂടി എത്തി. നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നതിനാൽ അധികം താമസിയാതെ അകത്തുകടക്കാൻ സാധിച്ചു. വളരെ അച്ചടക്കത്തോടെ കുട്ടികൾ വരിയായി നടന്ന് കാണുകയും അവർക്കുണ്ടായ സംശയങ്ങൾ അപ്പപ്പോൾ തന്നെ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.ഉച്ചഭക്ഷണം മേളയിൽ തന്നെ ക്രമീകരിച്ചിട്ടുണ്ടായിരുന്നു.3:00 മണിയോടെ അവിടെ നിന്നും ശംഖുമുഖത്തേക്ക് എത്തി. അവിടെ കേരള വിഷൻ ചാനലിന്റെ ഒരു ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുകയും  നമ്മുടെ സ്കൂളിലെ 5കുട്ടികൾ ഫൈനൽ ൽ എത്തുകയും ചെയ്തു.ദിയ സുഭാഷ് (9A), അഭിനവ് പി രാജ് (9E), ആകാശ് (9F),   എന്നിവരാണ് ആദ്യത്തെ സ്ഥാനക്കാർ. ഫൈനൽ റൗണ്ടിൽ ആകാശ് എസ് എ(9F) ഒന്നാം സ്ഥാനത്തെത്തുകയും സമ്മാനം നേടുകയും ചെയ്തു. വൈകുന്നേരത്തെ ലഘുഭക്ഷണം കഴിച്ചു 6:30 ഓടെ ഞങ്ങൾ അവിടെ നിന്നും തിരിച്ച് 7:15ന് സ്കൂളിൽ എത്തിച്ചേർന്നു. പഠനത്തോടൊപ്പം രസകരമാക്കാനും ഈ പഠനയാത്രക്ക് കഴിഞ്ഞു എന്നുള്ളതാണ് ഈ പഠനയാത്രയുടെ വിജയം.