ഗവ. യൂ.പി.എസ്.അതിയന്നൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44242ups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ ദിവസവും കഴിയുന്തോറും എന്റെ വിദ്യാലയമുത്തശ്ശിക്ക് പ്രായം കൂടി വരികയാണ് ഭംഗിയും. ഞാൻ എൽകെജി മുതൽ എന്റെ ഈ കളിമുറ്റത്താണ് കളിച്ചു പഠിച്ചു വളർന്നത്, ഇപ്പോൾ ഞാൻ ഈ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്, ഇനി കുറച്ചു മാസങ്ങൾ മാത്രമേ എനിക്ക് ഇവിടെ പഠിക്കാനും കളിക്കാനും സാധിക്കുകയുള്ളൂ അതിന്റെ വിഷമം എന്നെ അസ്വസ്തയാക്കുന്നു.കാരണം യുകെജിയിൽ എന്നെ പഠിപ്പിച്ച ഉഷ ടീച്ചർ,മുതൽ ഇപ്പോൾ എന്നെ പഠിപ്പിക്കുന്ന ടീച്ചർമാർ എല്ലാവരും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന അതിയന്നൂർ എന്ന ഗ്രാമപദേശത്താണ്എന്റെ ഈ മുത്തശ്ശി വിദ്യാലയം സ്ഥിതിചെയ്യുന്നത്, വളരെ മനോഹരമായ പ്രകൃതിരമണീയമായ അരുവികളും പച്ച വിരിഞ്ഞു നിൽക്കുന്ന തെങ്ങോലകളും ഗ്രാമത്തിന്റെ ഭംഗി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ചില ഓർമ്മകൾ സമ്മാനിച്ച എന്റെ ഈ മുത്തശ്ശി വിദ്യാലയമാണ് .എന്റെ റംല ടീച്ചർ, അശോകൻ സാർ, ദിലീപ് സാർ, ശ്രീകുമാർ സാർ എന്നീ അധ്യാപകരെ ഒരിക്കലും ഞാൻ മറക്കില്ല ഒന്നാം ക്ലാസ് മുതൽക്കൂടെ ഉണ്ടായിരുന്ന എങ്കിലും പാതിവഴിയിൽ എന്നെ വിട്ടുപോയ എന്റെ കൂട്ടുകാരെയും ഞാൻ ഓർമ്മിക്കുന്നു. സ്കൂളിലെ ഓരോ ആഘോഷവും എനിക്ക് ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. ഇപ്പോൾ എന്നെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെയും ബഹുമാനിക്കുകയും ഇവിടെനിന്ന്മനസ്സിൽ മായാതെ നിൽക്കുന്ന ചിലതുണ്ടാവും അരളി ചെടിയുടെ ഇലയിൽ കാണുന്ന ചിത്രശലഭത്തിന്റെ കൂടെ ലൗലോലിക്ക പുളി കോവയ്ക്ക തുടങ്ങിയവ ഞങ്ങളുടെ പച്ചക്കറി തോട്ടവും ഞാൻ ഒരിക്കലും മറക്കില്ല മനസ്സിൽ മായാതെ നിൽക്കുന്ന പഠന യാത്രകളും എന്റെ മുത്തശ്ശി വിദ്യാലയം വിദ്യാലയ വിദ്യാലയം സമ്മാനിച്ചിട്ടുണ്ട് ഞാൻ പഠിച്ചിരുന്ന ഓരോ ക്ലാസ് മുറികളും ഇന്ന് ആ രീതിയിൽ എല്ലാം ക്ലാസുകളും ഹൈടെക് രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്