ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം

02:52, 3 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Deepa (സംവാദം | സംഭാവനകൾ)
                

ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ തിരുവിഴ കവലയില്‍ നിന്നും കിഴക്കോട്ട് 1 കിലോമീറ്റര്‍ ഉള്ളിലായാണ്‌ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കൂറ്റുവേലി ദേവിക്ഷേത്രത്തിന്റെ കീഴില്‍ ആരംഭിച്ച ദുര്‍ഗാ വിലാസം എല്‍ പി സ്കൂള്‍ പിന്നിട് സര്‍ക്കാറിനു കൈമാറുകയും തുടര്‍ന്ന് അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയര്‍ന്നു.

ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഗവണ്‍മെന്റ് ദുര്‍ഗാവിലാസം ഹയര്‍ സെക്കണ്ടറി സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി, പ്ലസ്‌ ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

സ്മാര്‍ട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ് ചേര്‍ത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌ , ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.

പാഠ്യ വിഷയങ്ങള്‍ക്കു പുറമേ ശാസ്ത്രീയവും തനതു കൃഷിരീതികളും പരിശീലിയ്ക്കുവാന്‍ കുട്ടികള്‍ക്ക് ഇവിടെ അവസരം ലഭിയ്ക്കുന്നുണ്ട്. കുട്ടികളുടെ പരിശീലനത്തോട്ടങ്ങളില്‍ നിന്നുള്ള വിളവുകള്‍ വിപണിയില്‍ എത്തിയ്ക്കാറുമുണ്ട്.

കായികരംഗത്ത് ചാരംഗലം ഡിവി എച്ച് എസ്.എസിന്‌ ഗണ്യമായ സ്ഥാനമാണുള്ളത്. ഒളിമ്പ്യന്‍ മനോജ് ലാല്‍, നാഷണല്‍ അത്‌ലറ്റിക്ക് താരമായ ഇന്ദുലേഖ തുടങ്ങി നിരവധി പ്രശസ്തരും മാധ്യമ പ്രശസ്തി നേടാതെ കായിക രംഗത്ത് ഇന്നും തുടരുന്ന നിരവധി കായിക താരങ്ങളും, പരിശീലകരും ഈ സ്കൂളിന്റെ സംഭാവനയാണ്‌.

ചെണ്ടമേളം പോലുള്ള നാടിന്റെ തനിമ ഉള്‍ക്കൊള്ളുന്ന കലാരൂപങ്ങളിലും ഇവിടുത്തെ കുട്ടികള്‍ പ്രാവീണ്യരാണ്.

സ്കൂള്‍ വിക്കി മാപ്പിയയില്‍: http://wikimapia.org/173903/Govt-DVHSS-CHARAMANGALAM