യു പി എസ് വിനോബാനികേതൻ/ക്ലബ്ബുകൾ/നല്ലപാഠം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42662 (സംവാദം | സംഭാവനകൾ) ('വിനോബനികേതൻ യു പി എസിലെ 'നല്ല പാഠം ' ക്ലബ്ബിന്റെ നേതൃത്വത്തിൽ വനം വകുപ്പുമായി സഹകരിച്ച് നടപ്പിലാകുന്ന പദ്ധതിയാണ് 'മധുര വനം'. ചൂളിയാമല  റിസർവ്വ് വന മേഖല യിലെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിനോബനികേതൻ യു പി എസിലെ 'നല്ല പാഠം ' ക്ലബ്ബിന്റെ നേതൃത്വത്തിൽ വനം വകുപ്പുമായി സഹകരിച്ച് നടപ്പിലാകുന്ന പദ്ധതിയാണ് 'മധുര വനം'. ചൂളിയാമല  റിസർവ്വ് വന മേഖല യിലെ വിനോബ ജംഗ്ഷന് സമീപത്തെ പാതയോരത്താണ്  പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആത്ത ,മുന്തിരി, ചാമ്പ, മാ വ്  തുടങ്ങിയ ഫലവൃക്ഷത്തൈകൾ നല്ല പാഠം പ്രവർത്തകർ നട്ടു. കുട്ടികൾ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഈ തൈകൾ പരിപാലിക്കും. ഈ അധ്യയനവർഷം മുഴുവൻ നീണ്ടു നില്ക്കുന്ന പരിപാടിയിൽ മികച്ച ഗ്രൂപ്പിന് സമ്മാനവുമുണ്ട്. ഓരോ ഗ്രൂപ്പും കൂടുതൽ തൈകൾ നട്ട് പരമാവധി ഫലവൃക്ഷ സമ്പന്നമാക്കി മധുര വനത്തെ  കൂടുതൽ മാധുര്യമുള്ളതാക്കുക എന്നതാണ് സ്കൂൾ ലക്ഷ്യമിടുന്നത്. വനം ഓഫീസർ, പി.ടി.എ പ്രസിഡണ്ട്, ഹെഡ്മിസ് ട്രസ് ,നല്ലപാഠം കോർഡിനേറ്റർ ഡി.ആൽബർട്ട്, പൊതുപ്രവർത്തകർ,എന്നിവരുടെ സാന്നിദ്ധ്യത്തിൽ വാർഡ് മെമ്പർമാരായ തച്ചൻ കോട് വേണു ഗോപാൽ,  എം.ലിജുകുമാർ എന്നിവർ ചേർന്ന്  വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.