ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

.

     കോട്ടയം നഗരിയില്‍ സ്ഥിതിചെയ്യുന്ന കാരാപ്പുഴ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളുടെയും ഉറവിടമാണ്.അക്ഷരനഗരിയായ കോട്ടയം ‍ജില്ലയുടെ ഹൃദയഭാഗത്തുള്ള പ്രദേശമാണ് കാരാപ്പുഴ.മീനച്ചിലാറിന്റെ തീരത്ത്

വയലുകളും പുഴകളും കൈത്തോടുകളും നിറ‍ഞ്ഞ മനോഹരമായ നെല്‍പ്പാടങ്ങളും ഒത്തുചേര്‍ന്നുള്ള പ്രദേശമാണിത്.കോട്ടയം ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി കുമരകം തിരുവാര്‍പ്പ് റോഡിനോടു ചേര്‍ന്ന് അതിപ്രശസ്തമായ തിരുനക്കരക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി സ്തിഥി ചെയ്യുന്നു.മുനിസിപ്പാലിറ്റി ആയതിനുശേഷം ഈ വാര്‍ഡുകള്‍ ഉതില്‍ ഉള്‍പ്പെടുന്നു.ഇടനാട് പ്രദേശമാണ് കാരാപ്പുഴ എന്നത് എടുത്തു പറയേണ്ടയിരിക്കുന്നു. ചരിത്രപ്രസിദ്ധമായ പല തിര്‍ത്ഥാടനകേന്ദ്രങ്ങളും കാരാപ്പുഴകരയില്‍ സ്തിഥിചെയ്യുയന്നു.അവയില്‍ പ്രധാനങ്ങളാണ് ശാസ്താംകാവ്,ചെറുകരകാവ്,തിരുനക്കരതേവരെ ആറാട്ടുകുളിപ്പിക്കുന്ന അമ്പലക്കടവ്ക്ഷേത്രം,പുളിനാക്കല്‍പ്പള്ളി എന്നിവ.