കാസർഗോഡ്
കാസര്‍കോട് ജില്ല
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസര്‍കോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു.