ഗവ യു പി എസ് ആനച്ചൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്‌കൂളിൽ പ്രധാനമായും മൂന്ന് കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം കോൺക്രീറ്റും ഒരെണ്ണം ഓട് മേഞ്ഞതും ആണ്. കൂടാതെ കുട്ടികൾക്ക് ആഹാരം കഴിക്കാനും, മറ്റ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും സൗകര്യം ഉള്ള ഒരു ആസ്‌ബറ്റോസ്‌ കെട്ടിടവും ഉണ്ട്. കൂടാതെ പ്രത്യേകം പാചകപ്പുര, ആവശ്യത്തിന് ശൗചാലയങ്ങൾ എന്നിവ ഉണ്ട്.

സ്‌കൂളിലെ 6 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. കൂടാതെ മറ്റു ക്ലാസ്സുകൾക് വേണ്ട പ്രൊജക്ടർ ക്ലാസ്സുകളിൽ ലഭ്യമാണ്. ഇതിനു വേണ്ടി kite, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവ ആണ് സഹായങ്ങൾ നൽകിയത്. എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോർഡ് ആണ് സ്ഥാപിച്ചിരിക്കുന്നത്. ചോക്ക് പൊടി കൊണ്ടുള്ള അലർജി ഒക്കെ ഒഴിവാക്കാൻ ഇതു വഴി സാധിക്കുന്നു. കുട്ടികൾക്ക് കളിക്കാൻ നല്ലൊരു കളിസ്ഥലം ഇല്ല എന്നത് ഒരു പോരായ്മയാണ്. എങ്കിലും ക്ലാസ്സിൽ തന്നെ ക്യാരം ബോർഡ്, ചെസ്സ് ബോർഡ് തുടങ്ങിയവ ലഭ്യം ആക്കിയിട്ടുണ്ട്. ലൈബ്രറിക്കും റീഡിങ് റൂമിനും ആയി ഒരു ക്ലാസ്സിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. ശുദ്ധജല ലഭ്യതക് വേണ്ടി സ്‌കൂളിന്റെ മുറ്റത് ഒരു കിണർ ഉണ്ട്. എന്തെങ്കിലും കാരണവശാൽ കിണറിൽ വെള്ളം ഇല്ലാതെയാകുന്ന അവസരത്തിൽ ഉപയോഗിക്കാൻ കുഴൽ കിണർ സംവിധാനവും ഇവിടെ ഉണ്ട്. എന്നാൽ അടുത്ത കാലത്തായി ജലദൗർലഭ്യം ഉണ്ടായിട്ടില്ല. കൂടാതെ കുട്ടികൾക്ക് കുടിക്കാൻ ചൂടാക്കിയ വെള്ളം അടുക്കളയുടെ ഭാഗത്തു വച്ചിട്ടുണ്ടാക്കും. അതിനു പൈപ്പ് ഫിറ്റ് ചെയ്‌ത പ്രത്യേകം പാത്രവും ഉണ്ട്.