ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പൾ സ്കൂളിന് ഒന്നര ഏക്കർ സ്ഥലമാണുണ്ടായിരുന്നത്. 2008-2009 കാലഘട്ടത്തിൽ പ്രഥമ അദ്ധ്യാപിക ആയ ശ്രീമതി സെൽവ കുമാരി ടീച്ചറുടേയും പി ടി എ യുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായും മുൻസിപ്പാലിറ്റിയുടെയും സഹായത്തോടു കൂടി 50 സെന്റ് സ്ഥലം കൂടി വാങ്ങാൻ സാധിച്ചു.ശ്രീമതി ലില്ലീഭായ് ടീച്ചർ പ്രഥമ അദ്ധ്യാപിക ആയിട്ടുള്ള ഈ സ്കുളിൽ കലാകായിക അദ്ധ്യാപകരുൾ പ്പെടെ 25 അദ്ധ്യാപകരാണുള്ളത്. I E D കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു അദ്ധ്യപികയും ആരോഗ്യ വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി ജൂനിയർ പബ്ളിക് നേഴ്സും സേവനം അനുഷ്ഠിച്ചു വരുന്നു. ഓഫീസും സ്റ്റാഫ് റൂമും കൂടാതെ 36 ക്ളാസ് മുറികളും ലൈബ്രറിയും സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിച്ചു വരുന്നു.ഇതിനു പുറമെ P T A സഹായത്തോടുകൂടി പ്രീ പ്രൈമറി ക്ളാസുകളും നടന്നു വരുന്നു.2015-2016 കാലഘട്ടത്തിൽ നെയ്യാറ്റിൻകര എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു് സ്മാ൪ട്ട് ക്ളാസ്സ്മുറികൾ നൽകുകയുണ്ടായി . 2016-2017 അദ്ധ്യയനവ൪ഷത്തിൽ ഒരു ലാംഗ്വേജ് ലാബിനായി ഒരു മുറി കൂടി നെയ്യാറ്റിൻകര എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകുകയുണ്ടായി .2015-2016 അദ്ധ്യയനവ൪ഷത്തിൽ നെയ്യാറ്റിൻകര എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഹയ്യ൪ സെക്കണ്ടറി ക്ളാസ്സിനായി ഒരു കെട്ടിടവും അനുവദിച്ചു .കുട്ടികൾക്ക് കളിയ്ക്കാനായി ഒരു കളിസ്ഥലം ഇല്ലാത്തതിനാൽ സ്കൂളിൻറെ മുൻഭാഗത്തുള്ള സ്ഥലത്താണ് കളിയ്ക്കാറ് .വേനൽക്കാലമായാൽ ജലദൗർലഭ്യം പ്രശ്നമാകാറുണ്ട് .2017- 18 അദ്ധ്യയനവ൪ഷത്തിൽ കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കാനായി ഒരു സ്കൂൾവാൻ നെയ്യാറ്റിൻകര എം എൽ എ അനുവദിച്ചുനൽകുകയുണ്ടായി