കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13613 (സംവാദം | സംഭാവനകൾ) (→‎കലോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

99ാം വാർഷികാഘോഷം വർണ്ണോത്സവം - 24

കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ 99ാം വാർഷികാഘോഷം വർണ്ണോത്സവം - 24 എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു*                                                             കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂൾ 99ാം വാർഷികാഘോഷം വർണ്ണോത്സവം - 24 എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് എൽ.പി- സ്കൂളിൽ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സുജിത്ത് ഭാസ്കർ പരിപാടി ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പറും നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കാണിചന്ദ്രൻ അദ്ധ്യക്ഷനായി.പ്രധാന അധ്യാപിക പി.ശോഭ സ്വാഗതം പറഞ്ഞു. സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ സ്മരണാർത്ഥം അവരുടെ മക്കൾ ഏർപ്പെടുത്തിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം  ഉദ്ഘാടകൻ സുജിത്ത് ഭാസ്കറും കാണിചന്ദ്രനും പതിനൊന്നാം  വാർഡ് മെമ്പർ അജിത നരിക്കാടനും ചേർന്ന്  വിതരണം ചെയ്തു. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും ഗായകനുമായ കെ.വി. ബിജുവിൻ്റെ അവതരിപ്പിച്ച സംഗീത വിരുന്ന് പരിപാടിക്ക് മികവേകി. സ്റ്റാഫ് സെക്രട്ടറി രമ്യാ രാജൻ സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ  സ്കൂൾ മുൻ പി.ടി.എ പ്രസിഡൻ്റും കണ്ണാടിപ്പറമ്പ് തെരു  സാമൂഹ്യ-സംസ്കാരിക പ്രവർത്തകനുമായ മൊളച്ചൻ ബാബു ചികിത്സാ സഹായ നിധിയിലേക്കുള്ള സഹായം സ്കൂൾ പ്രധാന അധ്യാപിക പി. ശോഭ ചികിത്സാ സഹായ നിധി കൺവീനർ മൊളച്ചൻ സന്തോഷിന് കൈമാറി. ചടങ്ങിൽൽ നരിക്കാടൻ അജിത,കണ്ണാടിപ്പറമ്പ് സഹ കരണ ബേങ്ക് പ്രസിഡന്റ്  ഇ.ഗംഗാധരൻ ,കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘം സെക്രട്ടറി ഖൈറുന്നീസ, സ്കൂൾ മാനേജർ പ്രതിനിധി ശ്രീലത ,സ്കൂൾ  പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പാറപ്രം , മദർ പി.ടി.എ പ്രസിഡന്റ് മഞ്ജു സുധീഷ് , പി.ടി.എ.വൈ.പ്രസിഡന്റ് അനൂപ് കാമ്പ്രത്ത് , പൂർവ്വ വിദ്യാർത്ഥി കെ.വി. ബിജുഎന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി കെ.വി ബിജു ആലപിച്ച ഗാനങ്ങൾ സദസ്സിനെ . ചടങ്ങിൽ എൽ.എസ്.എസ്. സ്കോളർഷിപ്പ് , അൽ മാഹിർ അറബിക്ക് സ്കോളർഷിപ്പ് , പ്രീ പ്രൈമറി ഓൾ ഇന്ത്യ ടാലന്റ് എക്സാം എന്നിവയിൽ വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കൺവീനർ കെ.വി നിഷ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.  പരിപാടിയിൽ സ്കൂൾ   വിദ്യാർത്ഥികൾ അവതരിപ്പിച്ച *ചെക്കിക്കൊത്ത ചങ്കരൻ* *മരം ഒരു വരം* എന്നീ നാടകീകരണങ്ങൾ സദസ്സിൽ ചിരി പടർത്തി .  കുട്ടികളുടെ വിവിധ കലാപരിപാടികളും മുപ്പതോളം  നൃത്തനൃത്യങ്ങളും മദർ പി.ടി.എ അംഗങ്ങളുടെ  *ടീം സ്റ്റാർ* അവതരിപ്പിച്ച  കൈകൊട്ടി കളിയും അരങ്ങേറി . പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ സംരക്ഷണ സമിതി പി.ടി.എ ചേർന്ന് ഉപഹാരങ്ങൾ വിതരണം ചെയ്തു.

കാണി രാമചന്ദ്രൻ